Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടാനകളെ...

കാട്ടാനകളെ തുരുത്തിയില്ല, നാട്ടുകാർ വനപാലകരെ ബന്ദിയാക്കി

text_fields
bookmark_border
കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു ഓടിക്കുന്നതിനിടെ വീണ് മൂന്ന്​ വനപാലകർക്കും ഏഴ്​ നാട്ടുകാർക്കും പരിക്ക്​ അടിമാലി: കാട്ടാനശല്യത്തിന് പരിഹാരം കാണാതെ മടങ്ങാനൊരുങ്ങിയ വനപാലകസംഘത്തെ നാട്ടുകാർ ബന്ദിയാക്കി. മാങ്കുളം 96 നിവാസികളാണ് ഫോറസ്​റ്റർ ബിനു ടി. ദാനിയേലി​ൻെറ നേതൃത്വത്തിലെ എട്ടംഗ സംഘത്തെ ബന്ദിയാക്കിയത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചക്ക്​ രണ്ടിന്​ മൂന്നാർ സ്​റ്റേഷനിൽനിന്ന്​ അഡീഷനൽ സബ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്​ വനപാലകരെ മോചിപ്പിച്ചത്. പുലർച്ച ​േകാഴിയള വനമേഖലയിൽനിന്നാണ്​ പത്തിലേറെ കാട്ടാനകൾ​ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചത്​. ഇതറിഞ്ഞ്​ മൂന്നാറിൽ കാട്ടാനകളെ തുരുത്തുന്നതിന് പരിശീലനം ലഭിച്ച റാപ്പിഡ് ​െറസ്​പോൺസ്​ ടീമുമായാണ് വനപാലകർ എത്തിയത്. ഓടിക്കുന്നതിനിടെ പ്ര​േകാപിതരായ കാട്ടാനക്കൂട്ടം വനപാലകരെയും നാട്ടുകാരെയും ഓടിച്ചു. ഇതിനിടെ വീണ് മൂന്ന്​ വനപാലകർക്കും ഏഴ്​ നാട്ടുകാർക്കും നേരിയ പരിക്കേറ്റു. ഇതോടെ വനപാലകർ ദൗത്യം മതിയാക്കി മടങ്ങാനൊരുങ്ങിയ​േതാടെയാണ് നാട്ടുകാർ വനപാലകരെ ബന്ദിയാക്കിയത്. ​ െചാവ്വാഴ്ച ഡി.എഫ്.ഒ ഇവിടെ യോഗം ചേർന്ന് പരിഹാരം കാണും. അതുവരെ വനപാലകരെ ഇവിടെ ഡ്യൂട്ടിക്കിടാനും തീരുമാനിച്ചു. ഇതിനുശേഷമാണ് വനപാലകരെ ​േമാചിപ്പിച്ചത്. മണിമല ​േജായി, നിരപ്പുകണ്ടം ഷാജി, പരുന്തുംപാറ ​േറായി, രാജേഷ് വിലാസം രാജൻ പിള്ള, ചിറക്കൽ ആൻറണി, മൂലേക്കാട്ടിൽ അജേഷ്, കിഴക്കേതിൽ സ​േന്താഷ്‌, കാട്ടാറുകുടി ജേക്കബ്, അധികാരത്തിൽ സണ്ണി, കാരിക്കൽ ചാ​േക്കാ, മടത്തിക്കുന്നേൽ മ​േനാജ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. മണിമലയിൽ ​േജായിയുടെ മൂന്നേക്കർ സ്ഥലത്തെ ഏത്തവാഴ നശിപ്പിച്ചു. വാഴക്ക് പുറമെ തെങ്ങ്, കവുങ്ങ്, ​െകാ​േക്കാ, ജാതി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ മേഖലയിൽ 50 ഹെക്ടറിലേറെ സ്ഥലത്തെ കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ആനക്കുളത്ത് ലക്ഷങ്ങൾ മുടക്കി പണിത ഉരുക്കുവടം പദ്ധതി തകർന്നതാണ് കാട്ടാനശല്യം രൂക്ഷമാകാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story