Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുമോദനവും പുസ്തക...

അനുമോദനവും പുസ്തക പ്രകാശനവും

text_fields
bookmark_border
കങ്ങഴ: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകളിൽ കങ്ങഴ മുസ്‌ലിം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ്​ ഡേ 2022' നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.എസ്. റംലബീഗം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ ആർ. ശിവപ്രസാദ് എഴുതിയ 'ദ അൾട്ടിമേറ്റ്​ ഇംഗ്ലീഷ്​' പുസ്തകം ജയരാജ്‌ പ്രകാശനം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്​ വാങ്ങി വിജയിച്ച കുട്ടികൾക്ക് സ്കൂൾ പി.ടി.എ സ്വർണനാണയം സമ്മാനിച്ചു. കങ്ങഴ പഞ്ചായത്ത് മെംബർ എ.എച്ച്. ഷിയാസ്, ഇമാം ജനാബ് മുഹമ്മദ്‌ ഷഫീഖ് മന്നാനി, പി.ടി.എ പ്രസിഡന്‍റ്​ എം.എം. ഷീബമോൾ, ഹെഡ്മിസ്ട്രസ് എ.വി. ഹസീന ബീഗം, ഷാജഹാൻ പയ്യമ്പള്ളിൽ, വി.എം. കബീർ, നാസർ കങ്ങഴ, റെജി ഫിലിപ്, ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു. KTL KANAZHA- കങ്ങഴ മുസ്‌ലിം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ. ശിവപ്രസാദ് എഴുതിയ 'ദ അൾട്ടിമേറ്റ്​ ഇംഗ്ലീഷ്​' പുസ്തകം ഡോ. എൻ. ജയരാജ്‌ പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story