Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമാരനല്ലൂരിൽ ...

കുമാരനല്ലൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

text_fields
bookmark_border
കുമാരനല്ലൂർ: എം.സി റോഡിലെ കുമാരനല്ലൂരിൽ അപകടങ്ങൾ പതിവാകുന്നു. തിങ്കളാഴ്ച രാവിലെ രണ്ടുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റതാണ് അവസാന സംഭവം. കുമാരനല്ലൂർ മേൽപാലത്തിന്​ സമീപമാണ് അപകടം നടന്നത്. രാവിലെ 5.30ഓടെ കോട്ടയം ഭാഗത്തു നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്​ പോയ കാറും, എതിർവശത്തു നിന്ന്​ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂർ ഭാഗത്തുനിന്നും റോഡ് കുറുകെ കടന്ന് കുമാരനല്ലൂർ മേൽപ്പാലത്തിലേക്ക്​ കയറാൻ ശ്രമിച്ച ബൈക്കിൽ കാർ ഇടിക്കാതിരിക്കുവാൻ വെട്ടിച്ചതാണ് അപകടത്തിനു കാരണം. കോട്ടയം പേരൂർ കാഞ്ഞിരത്തിനാലൊടിയിൽ ശരത്ചന്ദ്രൻ (31), ഇലഞ്ഞി മൂലേക്കാട്ടിൽ രവീന്ദ്രൻ (55) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ കാറിനുള്ളിൽനിന്നും പുറത്തിറക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story