Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:23 AM IST Updated On
date_range 23 Aug 2022 1:23 AM ISTറോഡ് നിർമാണം; ധര്‍ണ നടത്തി
text_fieldsbookmark_border
ചങ്ങനാശ്ശേരി: തുരുത്തി-മുളക്കാംതുരുത്തി റോഡിൻെറ നിർമാണ പ്രവർത്തനനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് തുരുത്തി ടെവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലുംമൂട് ജങ്ഷനിൽ ധർണ നടത്തി. കെ.എസ്.ടി.പിയും ജല അതോറിറ്റിയും കെ.എസ്.ഇ.ബിയും സംയുക്തമായി യാത്ര സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉദ്ഘാടനം ചെയ്ത പ്രസിഡന്‍റ് ബിജോയ് പ്ലാത്താനം ആവശ്യപ്പെട്ടു. കുഞ്ഞുമോൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ശശികുമാർ തത്തനപള്ളി, ബിജു മങ്ങാട്ടുമഠം, ജോർജ് ഇല്ലിപ്പറമ്പിൽ, ജോബി അറയ്ക്കൽ, ബെന്നിച്ചൻ നയനാടപ്പറമ്പിൽ, ബാബുകുട്ടൻ മുയ്യപള്ളി, അജയ് ജോസ്, വി.ജി. ഗോപാലകൃഷ്ണൻ, സൂരജ് തകിടിയേൽ, ബിജു മുട്ടഞ്ചേരി, ബിനോയ് കോട്ടൂർ, സജി ആലഞ്ചേരി, ജോസുകുട്ടി കാവാലം, സനൽ തങ്കപ്പൻ, സിജിമോൻ പാറത്താഴ്ചയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story