Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീരദേശ ജനതയുടെ രോദനം...

തീരദേശ ജനതയുടെ രോദനം സര്‍ക്കാര്‍ കണ്ടില്ലെന്ന്​ നടിക്കരുത് -കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരളം പ്രളയത്തില്‍ മുങ്ങിത്താണപ്പോള്‍ രക്ഷകരായ തീരദേശ ജനതയുടെ നിലനിൽപിനായുള്ള സമരത്തെ കണ്ടില്ലെന്നുനടിക്കുന്നത് കേരളത്തിനു ഭൂഷണമല്ലെന്ന്​ ചങ്ങനാശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ അടിയന്തരയോഗം. യോഗത്തില്‍ അതിരൂപത പ്രസിഡന്‍റ്​ റാംസെ ജെ.ടി. അധ്യക്ഷതവഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി റീജനല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ഉദ്ഘാടനം നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ ആമുഖപ്രസംഗം നടത്തി. ടി.എം. മാത്യു വിഷയാവതരണം നടത്തി. ഭാരവാഹികളായ ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, ജോസി കല്ലുകളം, ഷാജി വാഴെപറമ്പില്‍, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ബിജു കൊച്ചുപുരക്കല്‍, ജോണ്‍സണ്‍ കൊച്ചുതറ, ട്രീസ മാത്യു, ലൗലി മാളിയേക്കല്‍, ലൈസാമ്മ തുണ്ടുപറമ്പില്‍, റോസമ്മ കാടാശ്ശേരി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story