Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതകർന്ന റോഡിൽ...

തകർന്ന റോഡിൽ റീത്തുവെച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
തകർന്ന റോഡിൽ റീത്തുവെച്ച് പ്രതിഷേധിച്ചു
cancel
എരുമേലി: നാളുകളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ സഹൃദയ പുരുഷ സ്വാശ്രയ സംഘത്തി‍ൻെറ നേതൃത്വത്തിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. ഇരുമ്പൂന്നിക്കര - കൊപ്പം റോഡി‍ൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു സമരം. 2020ലാണ് തുമരംപാറ-കൊപ്പം റോഡി‍ൻെറ നിര്‍മാണത്തിന് കരാറായത്. ഏറെ വൈകിയാണ് നിര്‍മാണവും തുടങ്ങിയത്. എന്നാൽ, നിര്‍മാണം നടന്നത് സംരക്ഷണ ഭിത്തിയിലും കലുങ്കിലും മാത്രമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 25 ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മിച്ച സംരക്ഷണഭിത്തിയുടെയും കലുങ്കി‍ൻെറയും നിർമാണം അശാസ്ത്രീയമാണെന്ന് പ്രസിഡന്‍റ്​ അരുൺ കുമാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ജനപ്രതിനിധികൾക്ക് പരാതി നൽകിയിട്ടും ഫലം കണ്ടില്ല. റീ ടാറിങിനും കോണ്‍ക്രീറ്റിങിനും ഫണ്ട് തികയില്ലെന്നാണ് കരാറുകാരുടെ വാദം. ജനവാസമേഖലയിൽ കലുങ്ക് നിര്‍മാണം അശാസ്ത്രീയമായതോടെ മഴവെള്ളം കെട്ടിനിന്ന് സമീപ വീടുകളിൽ വെള്ളം കയറിയെന്നും ഇവർ പറയുന്നു. സെക്രട്ടറി വിനോദ് പുളിക്കൽ, സഹൃദയ പുരുഷ സ്വാശ്രയ അംഗങ്ങളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ചിത്രം: തകർന്ന റോഡിൽ റീത്തുവെച്ച് പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story