Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:02 AM IST Updated On
date_range 23 Aug 2022 1:02 AM ISTടീസ്റ്റയുടെ ജാമ്യപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: ഗുജറാത്ത് കലാപ ഗൂഢാലോചനകേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുടുക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് സമർപ്പിച്ച ജാമ്യപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ്. ടീസ്റ്റക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ചുമത്തിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങൾ സുപ്രീംകോടതി വിധിയോടെ അവസാനിച്ച ആരോപണങ്ങളുടെ ആവർത്തനമാണെന്ന് അഭിഭാഷകനായ കപിൽ സിബൽ ബോധിപ്പിച്ചു. അതാവർത്തിച്ച് ചൊല്ലുകയല്ലാതെ അവർക്കെതിരെ പുതുതായി ഒരാരോപണംപോലും ഉന്നയിക്കാനായിട്ടില്ല. ജൂൺ 25ന് കസ്റ്റഡിയിലെടുത്തതുതൊട്ട് ടീസ്റ്റ ജയിലിലാണ്. വിചാരണ കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിക്കാതെ സെപ്റ്റംബർ 19ലേക്ക് മാറ്റിയിരിക്കുകയാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് അപേക്ഷ ഈ മാസം 25ലേക്കുവെച്ച സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകന് നോട്ടീസ് നൽകാൻ സിബലിനോട് ആവശ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിയമയുദ്ധത്തിന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരിയെ സഹായിച്ച ടീസ്റ്റ സെറ്റൽവാദിന്‍റെ അറസ്റ്റിലേക്ക് നയിച്ചത് സുപ്രീംകോടതി വിധി പ്രസ്താവത്തിലെ അഭിപ്രായ പ്രകടനങ്ങളായിരുന്നു. മോദിക്കെതിരെ കേസ് നടത്തി നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിൽ പങ്കാളികളായ എല്ലാവരെയും പ്രതിക്കൂട്ടിലാക്കി നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നായിരുന്നു വിധി പ്രസ്താവത്തിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story