Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:59 AM IST Updated On
date_range 23 Aug 2022 12:59 AM ISTമുണ്ടക്കയത്ത് ഒരു ഹയർ സെക്കൻഡറി സ്കൂളും ആയിരക്കണക്കിന് വിദ്യാർഥികളും
text_fieldsbookmark_border
മുണ്ടക്കയം: ഹൈറേഞ്ചിൻെറ കവാടമായ മുണ്ടക്കയത്ത് ഹയർ സെക്കൻഡറി സ്കൂളുകളുടെ അഭാവം വിദ്യാർഥികളെ വലക്കുന്നു. മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സിക്കുശേഷം ഉപരിപഠനത്തിനായി വിവിധ ജില്ലകളിലെ നിരവധി സ്‌കൂളുകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ സീറ്റുകള്‍ വെട്ടിക്കുറച്ചെന്ന പേരില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അസാധ്യമായിരിക്കുകയാണ്. നിലവില്‍ മുണ്ടക്കയം പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് പ്ലസ്ടു അനുവദിച്ചിട്ടുള്ളത്. മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിമിതമായ സീറ്റിനായി അപേക്ഷനല്‍കി കാത്തിരിക്കുന്നത് ആയിരത്തിലധികം വിദ്യാര്‍ഥികളുമാണ്. സമീപ പഞ്ചായത്തുകളായ കോരുത്തോട്, പെരുവന്താനം, കൂട്ടിക്കല്‍, കുറ്റിപ്ലാങ്ങാട് എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്രയം. അതിനായി അപേക്ഷ നല്‍കിയിരിക്കുന്നതും അനേകംപേരാണ്. എല്ലാ വിഷയത്തിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍പോലും ക്യൂവിലാണ്. അലോട്ട്മെന്റുകള്‍ കഴിയുംതോറും ആയിരക്കണക്കിന് കുട്ടികള്‍ പുറത്താണ്. നിരവധി എയ്ഡഡ് സ്കൂളുകളുണ്ടെങ്കിലും ഹയർ സെക്കൻഡി അനുവദിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story