Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅമിത് ഷായുടെ ചെരിപ്പ്...

അമിത് ഷായുടെ ചെരിപ്പ് കൈയിലെടുത്ത് തെലങ്കാന ബി.ജെ.പി പ്രസിഡന്റ്

text_fields
bookmark_border
ഹൈദരാബാദ്: ക്ഷേത്ര സന്ദർശനത്തി​നിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരിപ്പ് കൈയിലെടുത്ത് തെലങ്കാനയിലെ ബി.ജെ.പി പ്രസിഡന്റ് ബൻഡി സഞ്ജയ് കുമാർ. ​സെക്കന്തരാബാദിലെ ഉജ്ജയ്നി മഹാകാളി മാതാ ദേവസ്ഥാനം സന്ദർശിക്കാൻ കഴിഞ്ഞ ദിവസം അമിത് ഷായെത്തിയ​പ്പോഴായിരുന്നു ബി.ജെ.പി സംസ്ഥാന ​പ്രസിഡന്റ് അമിത് ഷായുടെ ചെരിപ്പെടുത്തത്. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങിയ അമിത് ഷാക്ക് ധരിക്കാനായി ​ചെരിപ്പ് കൈയിലെടുത്തുള്ള സഞ്ജയ് കുമാറിന്റെ വിഡിയോ ദൃശ്യം വൈറലായിരുന്നു. 'ഗുജറാത്തിന്റെ അടിമകളായവരുടെ' ഈ നടപടി തെലങ്കാനയുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുമെന്ന് തെലങ്കാന രാഷ്ര്ടസമിതി (ടി.ആർ.എസ്) നേതാവ് കെ.ടി. രാമറാവു പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല. നൽഗോണ്ടയിലെ മുനുഗോഡെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ​പ്രചാരണത്തിനായാണ് അമിത് ഷാ എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story