Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:59 AM IST Updated On
date_range 23 Aug 2022 12:59 AM ISTപട്ടാപ്പകൽ കതക് വെട്ടിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
തൊടുപുഴ: ആളില്ലാത്ത വീടിന്‍റെ വാതിൽ പട്ടാപ്പകൽ വെട്ടിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അറസ്റ്റിൽ. കുടയത്തൂർ തൊടിയപ്പള്ളിൽ ജോമേഷ് (36), കാഞ്ഞിരപ്പള്ളി പാറമട ഭാഗത്ത് കയ്യാങ്കൽ സിജു (42) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ പത്തോടെ ഒളമറ്റത്തെ വെള്ളരിങ്ങാട് വീട്ടിലാണ് സംഭവം. വീട്ടുകാർ ഇവിടെ കുറച്ച് ദിവസമായി താമസമുണ്ടായിരുന്നില്ല. കതക് വെട്ടിപ്പൊളിക്കുന്ന ശബ്ദംകേട്ട് സമീപവാസികൾ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. FOTO TDL PRATHIKAL തൊടുപുഴ ഒളമറ്റത്ത് കതക് തകർത്ത് വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story