Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
അപേക്ഷ തീയതി കോട്ടയം: ഒന്നു മുതൽ ആറു വരെയുള്ള സെമസ്റ്ററുകൾ ബി.ടെക് (2015 മുതൽ 2017 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്ററി - സി.പി.എ.എസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി ആഗസ്റ്റ് 30നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 31നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ / 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 30 വരെയും പിഴയോടുകൂടി ആഗസ്റ്റ് 31നും സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഒന്നിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ 2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്​സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റ അനലിറ്റിക്‌സ്) (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പീരീക്ഷകൾ ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫീസ് സെപ്റ്റംബർ 14ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.വോക് (2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ (പുതിയ സ്‌കീം) - റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി ആഗസ്റ്റ് 30നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 31നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി ആഗസ്റ്റ് 30നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 31നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷ ഫലം 2022 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ അഞ്ച് വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. സ്​പോട്ട് അഡ്മിഷൻ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്​സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്സിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.ടി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്​ 24ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വൈകീട്ട് നാലിനു മുമ്പ്​ വകുപ്പ് ഓഫിസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731036, 9633583004, ഇ-മെയിൽ: office.scs@mgu.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story