Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂട്ടറും ബുള്ളറ്റും...

സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടു മരണം

text_fields
bookmark_border
സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടു മരണം
cancel
കടുത്തുരുത്തി: സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അധ്യാപകനും യുവാവും മരിച്ചു. തലയോലപ്പറമ്പ് ചിരട്ടക്കടവ് കാർത്തിക വീട്ടിൽ സി.കെ. ഗോപിയുടെ (റിട്ട.ദേവസ്വം ബോർഡ് കമീഷണർ) മകൻ അനന്തു ഗോപി (28), സ്‌കൂട്ടർ യാത്രക്കാരനായ മുട്ടുചിറ പേട്ടയിൽ അമൽ ജോസഫ് (23) എന്നിവരാണ് മരിച്ചത്. കുറുപ്പന്തറ മാഞ്ഞൂർ കണ്ടമലയിൽ രഞ്ജിത്ത് രാജു, ഞീഴൂർ തെക്കേമലയിൽ ജോബി ജോസ് (23) എന്നിവർക്ക്​ ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.15ഓടെ കടുത്തുരുത്തി-കുറവിലങ്ങാട് റോഡിൽ പാലകര ഭാഗത്താണ് അപകടം. പാലകര ഷാപ്പിന് സമീപത്തെ ഇടറോഡിൽനിന്ന്​ പ്രധാന റോഡിലേക്ക് അമിത വേഗത്തിൽ മൂവർസംഘം എത്തിയ സ്‌കൂട്ടറും എതിർദിശയിൽ കടുത്തുരുത്തി ഭാഗത്തുനിന്ന്​ കുറവിലങ്ങാട് ഭാഗത്തേക്ക് അനന്തു സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം എസ്.കെ.എം സ്‌കൂളിൽ പരിപാടിക്കായി പോയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്ഥലത്തെത്തുകയും കടുത്തുരുത്തി പൊലീസിൽ വിവരം അറിയിച്ചശേഷം, റോഡിൽ പരിക്കേറ്റ് കിടന്ന നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അനന്തു, അമൽ, ജോബി എന്നിവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമലിനെയും അനന്തുവിനെയും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ജോബി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നിർമല ജിമ്മിയുടെ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു ഞീഴൂർ ഐ.എച്ച്.ആർ.ഡി കോളജിലെ ഗെസ്റ്റ് അധ്യാപകനാണ്. രാവിലെ കോളജിലേക്ക് പോകവെയാണ് അപകടം. ഒരുവർഷം മുമ്പാണ് കോമേഴ്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സുശീല (റിട്ട.എച്ച്.എം). സഹോദരൻ: വിഷ്ണു. ഭാര്യ: ആതിര (എജുക്കേഷൻ കൺസൾട്ടന്റ്). അനന്തുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story