Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഘർഷത്തിൽ...

സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു

text_fields
bookmark_border
പൊൻകുന്നം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വാക്​തർക്കത്തെ തുടർന്നുണ്ടായ . കുന്നുംഭാഗം സ്വദേശി പ്രവീൺ, പുഞ്ചവയൽ സ്വദേശിയായ സ്വകാര്യ ആംബുലൻസ് ഡ്രൈവർ ജിഷ്ണു, അക്രമി സംഘത്തിലെ ജോൺ ഫ്രാൻസിസ്​ എന്നിവർക്കാണ് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് 6.45നായിരുന്നു സംഭവം. കുന്നുംഭാഗം സ്വദേശികളായ യുവാക്കളുമായുണ്ടായ വാക്​തർക്കത്തിനിടെയാണ്​ സംഭവം. പ്രവീണിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും ജിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് യുവാക്കളുടെ സംഘം പതിവായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പൊലീസിൽ പരാതിയുണ്ടായിരുന്നു. പൊലീസ് പലതവണ സ്ഥലത്ത് പരിശോധനക്കെത്തുകയും ചെയ്തിരുന്നു. പൊലീസിൽ അറിയിച്ചത് പ്രവീണും ജിഷ്ണുവുമാണെന്നാരോപിച്ചാണ് സംഘം പ്രശ്‌നമുണ്ടാക്കിയതെന്നും പറയപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story