Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാടൊന്നിച്ചപ്പോൾ...

നാടൊന്നിച്ചപ്പോൾ ലീലക്കും മക്കൾക്കും സ്​നേഹഭവനമൊരുങ്ങി

text_fields
bookmark_border
നാടൊന്നിച്ചപ്പോൾ ലീലക്കും മക്കൾക്കും സ്​നേഹഭവനമൊരുങ്ങി
cancel
കാഞ്ഞിരപ്പള്ളി: നാടൊന്നിച്ചപ്പോൾ ലീലയും മക്കളും സുരക്ഷിതരായി. കാഞ്ഞിരപ്പള്ളി മാഞ്ഞുക്കുളം കാരാങ്കൽ ലീലയും ഭിന്നശേഷിക്കാരായ രണ്ടുമക്കൾക്കും ഭീതി കൂടാതെ ഇനി അന്തിയുറങ്ങാം. ലൈഫ് പദ്ധതിയുടെ നാലു ലക്ഷത്തിനു പുറമെ പഞ്ചായത്ത് മെംബറും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും വിദേശ മലയാളികളും ചേർന്ന്​ സമാഹരിച്ച ആറുലക്ഷം രൂപ കൂടി മുടക്കിയാണ്​ വീട്​ നിർമിച്ചത്​. പുതിയ വീട്ടുപകരണങ്ങളും വാങ്ങിനൽകി. താക്കോൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ കൈമാറി. പഞ്ചായത്ത് അംഗം റാണി ടോമി അധ്യക്ഷത വഹിച്ചു. 28 വർഷം മുമ്പ് ഭർത്താവ് ഗോപാലൻ മരിച്ചതോടെ ലീല ഭിന്നശേഷിക്കാരായ രണ്ടു മക്കളോടുകൂടി ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു താമസം. കുടികിടപ്പാവകാശമായി ലഭിച്ചതാണ്​ പത്തു സെന്‍റ്​ സ്ഥലം. 35 വയസ്സുള്ള രണ്ടാമത്തെ മകൾക്കു ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഇരുകാലിനും നടക്കാനുള്ള ശേഷിയില്ല. 31 വയസ്സുള്ള മകനാകട്ടെ മാനസികാരോഗ്യ പ്രശ്നങ്ങളാൽ ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയുമാണ്​. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ലീലക്ക്​ വയസ്സ്​ 77 ആയതോടെ പണിക്ക് പോകാനാവാത്ത സ്ഥിതിയാണ്. ഇപ്പോൾ വാർധക്യകാല പെൻഷനും മക്കളുടെ വികലാംഗ പെൻഷനുമാണ് വരുമാനമാർഗം. വാർഡ് അംഗം റാണി ടോമി ജനറൽ കൺവീനറും ജോണി വളയത്തിൽ, ഷാജി പുതിയാപറമ്പിൽ, മനോജ് തെക്കേടത്ത് എന്നിവർ കൺവീനർമാരുമായുള്ള ജനകീയ സമിതിയാണ് വീട്​ നിർമിച്ചു നൽകിയത്. പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്, സ്കറിയാച്ചൻ ഞാവള്ളി, പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ വി.പി. ഇസ്മായിൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story