Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:52 AM IST Updated On
date_range 22 Aug 2022 12:52 AM ISTസഞ്ചാരികള്‍ക്ക് കുളിരേകാനൊരുങ്ങി കൈപ്പുഴക്കാറ്റ്
text_fieldsbookmark_border
നീണ്ടൂര്‍: നോക്കെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പുഞ്ചവയലിൻെറ കാറ്റേറ്റ് മനസ്സും ശരീരവും കുളിര്‍ക്കാന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കൈപ്പുഴക്കാറ്റ്. നീണ്ടൂര്‍ പഞ്ചായത്തില്‍ ഉത്തരവാദിത്ത ടൂറിസത്തില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിച്ചിരിക്കുകയാണ് കൈപ്പുഴക്കാറ്റ്. നിരവധി ചെറുതോടുകളും വയലുകളുമുള്ള നീണ്ടൂര്‍ പഞ്ചായത്തിന് പ്രകൃതി കനിഞ്ഞുനല്‍കിയ മനോഹാരിത ഏവരെയും ആകര്‍ഷിക്കുന്നതാണ്. കോവിഡ് മൂലം മങ്ങലേറ്റ നീണ്ടൂര്‍, കൈപ്പുഴ, ഓണംതുരുത്ത്, കുമരകം, അയ്മനം മേഖലകളിലെ ടൂറിസം സാധ്യതകളിൽ പുത്തനുണർവുണ്ടാക്കിയിട്ടുണ്ട്. നെൽ കൃഷിയും, താറാവ് കൃഷിയും, ഉള്‍നാടന്‍ ജലഗതാഗതവും, നാടന്‍ ഭക്ഷണവുമാണ് ഈ മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത്. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാറും നീണ്ടൂര്‍ പഞ്ചായത്തും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നത്. ചെറുവള്ളങ്ങളില്‍ കൈത്തോടുകളിലൂടെ സഞ്ചരിച്ച് കുമരകം വരെ എത്താനായി ഇടത്തോടുകളുടെ നവീകരണവും ഉടന്‍ ആരംഭിക്കും. പെണ്ണാര്‍തോടും അതിരംമ്പുഴയിലെ ചന്തക്കടവുമാണ് പ്രധാനമായും ജലസഞ്ചാരത്തിനായി ഒരുക്കുന്നത്. ജനപങ്കാളിത്തത്തോടെ നാടിൻെറ വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രദീപ് പറഞ്ഞു. കൃഷിവകുപ്പുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉടന്‍ തുടക്കം കുറിക്കും. KTL Kaipuzhakkatt നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴക്കാറ്റ് തീരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story