Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓർമയിലേക്ക് പഴയ...

ഓർമയിലേക്ക് പഴയ കെട്ടിടം; ദേശാഭിമാനി വായനശാലക്ക്​ പുതിയ കെട്ടിടം

text_fields
bookmark_border
ഓർമയിലേക്ക് പഴയ കെട്ടിടം; ദേശാഭിമാനി വായനശാലക്ക്​ പുതിയ കെട്ടിടം
cancel
പനമറ്റം: പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലക്ക്​ പുതിയ കെട്ടിടം വരുന്നു. 73 വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം പണിയാൻ മാണി സി. കാപ്പൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന്​ 10 ലക്ഷം രൂപ അനുവദിച്ചു. പതിമൂവായിരത്തിലേറെ പുസ്തകങ്ങളുമായി വായനാരംഗത്തും സാമൂഹിക സേവനരംഗത്തും സജീവമായ എ ഗ്രേഡ് ലൈബ്രറിയാണിപ്പോൾ ദേശാഭിമാനി വായനശാല. 1949ൽ വാടകക്കെട്ടിടത്തിൽ തുടങ്ങിയ വായനശാലക്കായി 1954ൽ നാട്ടുകാരുടെ സഹകരണത്തോടെ ആയില്ലൂർ നാരായണൻ നായർ പ്രസിഡന്‍റായ ഭരണസമിതി രണ്ട് സെന്‍റ്​ ഭൂമി വാങ്ങി പണിത കെട്ടിടമാണ് ഇപ്പോഴുമുള്ളത്. വിളക്കുമാടം സ്വദേശി കല്ലംമാക്കൽ ശങ്കരൻ നായരിൽ നിന്ന് 100 രൂപ വില തിട്ടപ്പെടുത്തിയാണ് സ്ഥലം വാങ്ങിയത്. അക്കാലത്ത് വൈദ്യുതിയില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ മണ്ണെണ്ണവിളക്കുകൾ കത്തിച്ചുവെച്ച് ആ വെളിച്ചത്തിലാണ് പുസ്തകവായന നടത്തിയിരുന്നത്. ബാലവേദി, വനിതാവേദി, യുവത, വയോജന വേദി,വനിത കാർഷിക കൂട്ടായ്മ എന്നിവ പ്രവർത്തിച്ചു വരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലെ എ ഗ്രേഡ് വായനശാലയാണിപ്പോൾ ദേശാഭിമാനി വായനശാല. KTL VZR 5 Panamattam Vayanasala പനമറ്റം ദേശാഭിമാനി വായനശാലയുടെ പൊളിച്ചുമാറ്റുന്ന പഴയ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story