Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂട്ടിക്കലിൽ ...

കൂട്ടിക്കലിൽ ഭവനപദ്ധതിയുടെ താക്കോൽ കൈമാറി

text_fields
bookmark_border
കൂട്ടിക്കലിൽ  ഭവനപദ്ധതിയുടെ താക്കോൽ കൈമാറി
cancel
കൂട്ടിക്കൽ: എരുമേലി-കൂട്ടിക്കൽ മുസ്​ലിം ജമാഅത്തുകളുടെ സംയുക്ത സംരംഭമായ ഭവനപദ്ധതിയുടെ താക്കോൽദാനം നടന്നു. കൂട്ടിക്കൽ മേഖലയിലുണ്ടായ പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മരുതുംകുന്നേൽ അബ്ദുസ്സലാമിന് കൂട്ടിക്കൽ മുസ്​ലിം ജമാഅത്ത് വാങ്ങിനൽകിയ സ്ഥലത്ത് എരുമേലി മഹല്ല മുസ്​ലിം ജമാഅത്ത് പ്രളയ പുനരധിവാസ ഭവനപദ്ധതി പ്രകാരം വീട്​ നിർമിച്ചുനൽകുകയായിരുന്നു. നാരകംപുഴ മക്കാമസ്ജിദിൽ നടന്ന ചടങ്ങിൽ എരുമേലി ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് അധ്യക്ഷതവഹിച്ചു. ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ്​ മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ്​ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വസ്തുവിന്റെ രേഖ കൈമാറ്റം കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റ്​ കടക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു. ഇമാം ഏകോപനസമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി മുഖ്യപ്രഭാഷണം നടത്തി. പാങ്ങോട് എ. കമറുദ്ദീൻ മൗലവി, ഡോ. മുഹമ്മദ് ഹനീഫ, സി.എ.എം. കരീം, സി.യു. അബ്ദുൽ കരീം, പി.കെ. സുബൈർ മൗലവി, ഹാമിദ് ഖാൻ ബാഖഫി തുടങ്ങിയവർ സംസാരിച്ചു KTL WBL Bhavana Padhadhi thaakol danam Jama ath ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ്​ മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story