Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:02 AM IST Updated On
date_range 21 Aug 2022 1:02 AM ISTപനച്ചിക്കാട് നവരാത്രി മഹോത്സവത്തിന് വിപുലമായ ക്രമീകരണം
text_fieldsbookmark_border
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻെറ ഭാഗമായി വിപുലമായ ക്രമീകരണം ഏർപ്പെടുത്താനും മഹോത്സവകാലത്ത് ക്ഷേത്രപരിസരത്ത് ഹരിത ചട്ടം നടപ്പാക്കാനും തീരുമാനം. മുന്നൊരുക്കം വിലയിരുത്താൻ കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് വസ്തുക്കൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത് വിലക്കും. ക്ഷേത്രവും പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് യാചക നിരോധനമേർപ്പെടുത്തും. നവരാത്രി ഉത്സവം ആരംഭിക്കുംമുമ്പ് ക്ഷേത്രത്തിലേക്കുള്ള പ്രധാനറോഡുകളിലെ അറ്റകുറ്റപ്പണി നടത്തും. ഉത്സവം കഴിയാതെ കൂടുതൽ റോഡുകൾ പൈപ്പിടാനായി പൊളിക്കരുതെന്ന് വകുപ്പുകൾക്ക് യോഗം നിർദേശം നൽകി. പൊളിക്കേണ്ടിവന്നാൽ ഉത്സവത്തിനുമുമ്പ് തന്നെ ഗതാഗതയോഗ്യമാക്കണം. ശക്തമായ പൊലീസ് സന്നാഹവും സി.സി ടി.വി നിരീക്ഷണവും ഏർപ്പെടുത്തും. തിരക്കനുസരിച്ച് കോട്ടയം, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ, എ.ഡി.എം ജിനു പുന്നൂസ്, ഡി.എം.ഒ ഐ.എസ്.എം ഡോ. സി. ജയശ്രീ, പനച്ചിക്കാട് ദേവസ്വം മാനേജർ നാരായണൻ നമ്പൂതിരി, ദേവസ്വം അസി. മാനേജർ കെ.വി. ശ്രീകുമാർ, കോട്ടയം തഹസിൽദാർ എസ്.എൽ. അനിൽകുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സി. രാജീവ്കുമാർ, അസി. ഇൻഫർമേഷൻ ഓഫിസർ ഇ.വി. ഷിബു, അഗ്നിരക്ഷ സേന കോട്ടയം സ്റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. KTL navarathri yogam പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻെറ മുന്നൊരുക്കം വിലയിരുത്താൻ കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story