Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:55 AM IST Updated On
date_range 21 Aug 2022 12:55 AM ISTതവളക്കുഴിയില്‍ വന്‍ ഗതാഗതക്കുരുക്ക്
text_fieldsbookmark_border
ഏറ്റുമാനൂര്‍: തവളക്കുഴിയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വാഹനയാത്രക്കാരും കാല്‍നടക്കാരും ദുരിതത്തിലായി. ഏറ്റുമാനൂര്‍ ക്ഷേത്രം മുതല്‍ തവളക്കുഴി-പട്ടിത്താനം റൗണ്ടാന വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തവളക്കുഴിയിലെ രാജ്യാന്തര നിലവാരത്തിലുള്ള പരീക്ഷസെന്‍റര്‍ വന്നതും ട്രാഫിക് സംവിധാനത്തിൻെറ അഭാവവുമാണ് കാരണം. റെയില്‍വേ, എസ്.എസ്.സി തുടങ്ങിയ പരീക്ഷകള്‍ നടത്തുന്ന തവളക്കുഴിയിലെ സെന്‍ററില്‍ ദിവസവും കേരളത്തിൻെറ വിവിധ ഭാഗത്തുനിന്ന് നൂറുകണക്കിന് വിദ്യാർഥികളാണ് എത്തുന്നത്. ഇവര്‍ വരുന്ന വാഹനങ്ങള്‍ റോഡിനു ഇരുവശവുമായിട്ടാണ് പാര്‍ക്കുചെയ്യുന്നത്. പാര്‍ക്കിങ് ഏരിയ ഉണ്ടെങ്കിലും വലിയ വാഹനങ്ങള്‍ കയറിപ്പോകുന്നത് ഓടയുടെ മുകളിലൂടെയാണ്. ഓടയുടെ മൂടി ബലമില്ലാത്തതിനാല്‍ ഭാരവണ്ടി കയറുമ്പോള്‍ ഓടയില്‍വീണ് അപകടം ഉണ്ടാകുന്നതിനാല്‍ കാറുകള്‍ റോഡിനു ഇരുവശവുമായിട്ടാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം മറ്റ് വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. കോട്ടയത്തുനിന്ന് എറണാകുളം, മൂവാറ്റുപുഴ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ തവളക്കുഴി വഴിയാണ് കടന്നുപോകുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സ് മണിക്കൂറുകളോളമാണ് റോഡില്‍ കുരുങ്ങിക്കിടന്നത്. മണര്‍കാട് മുതല്‍ പട്ടിത്താനം വരെയുള്ള ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബൈപാസിൻെറ പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്താല്‍ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പടം ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story