Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.ഐ...

സി.പി.ഐ മന്ത്രിമാർ​െക്കതിരെ സി.പി.എം ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം

text_fields
bookmark_border
തിരുവനന്തപുരം: റവന്യൂ, കൃഷി, മൃഗസംരക്ഷണം വകുപ്പുകളിൽ സി.പി.ഐ മന്ത്രിമാർ സി.പി.എമ്മുകാർക്ക് അയിത്തം കൽപ്പിക്കുകയാണെന്ന് സി.പി.എം ജില്ല കമ്മിറ്റിയിൽ വിമർശനം. കോൺഗ്രസുകാരെ പരിഗണിച്ചാലും സി.പി.എമ്മുകാർക്ക് സഹായം ചെയ്യില്ലെന്ന നിലപാടാണ് സി.പി.ഐ മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് നെടുമങ്ങാട് നിന്നുള്ള ജില്ല കമ്മിറ്റി അംഗം തുറന്നടിച്ചു. ഒന്നാം പിണറായി സർക്കാറിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാറിന് വേഗം പോരെന്ന വിമർശനവുമുയർന്നു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനായാണ് രണ്ട് ദിവസത്തെ ജില്ല കമ്മിറ്റി യോഗം ചേർന്നത്​. സർക്കാറിന്‍റെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖയിന്മേലാണ് പ്രധാനമായും ചർച്ച നടന്നത്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്​ അടക്കം രേഖകളിൽ ചർച്ചയുണ്ടായില്ല. സംസ്ഥാനസെന്‍ററിനെ പ്രതിനിധാനംചെയ്ത്​ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനാണ് റിപ്പോർട്ടുകളെല്ലാം അവതരിപ്പിച്ചത്. സംസ്ഥാന സെന്‍ററിൽ നിന്ന് വേറെ നേതാക്കളാരും പങ്കെടുക്കുന്നില്ല. പാർട്ടിക്ക് പുതിയ ജില്ല സെക്രട്ടറി ഉടനെയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനകമ്മിറ്റി റിപ്പോർട്ടിങ്​ മാത്രമാണ് രണ്ട് ദിവസത്തെ നേതൃയോഗത്തിന്‍റെ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. തൽക്കാലം ആനാവൂർ നാഗപ്പൻ ജില്ലസെക്രട്ടറിയായി തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story