Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമൂഹികവിരുദ്ധർ...

സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്​ പതിവാകുന്നു

text_fields
bookmark_border
ഈരാറ്റുപേട്ട: കീഴമ്പാറ, പൂവത്താനി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ സാമൂഹികവിരുദ്ധർ ദിനംപ്രതി മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞദിവസം തേറുംപുറത്ത് ഭാഗത്തെ പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതിനൽകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. സ്ഥലം ശുദ്ധീകരിച്ച് ക്ലോറിനേറ്റ് ചെയ്തു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസിൽ പരാതിയും നൽകി. പൂവത്താനി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കാമറ സാമൂഹികവിരുദ്ധർ കേടുപാട് വരുത്തിയെന്ന്​ സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story