Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂട്ടിക്കൽ...

കൂട്ടിക്കൽ ചപ്പാത്തിന്​ സമീപമുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിൽ

text_fields
bookmark_border
കൂട്ടിക്കൽ ചപ്പാത്തിന്​ സമീപമുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിൽ
cancel
കൂട്ടിക്കൽ: മുണ്ടക്കയം-ഇളംകാട് റോഡിൽ കൂട്ടിക്കൽ ചപ്പാത്തിനു സമീപം സംരക്ഷണഭിത്തി ഇടിഞ്ഞുവീഴാറായ നിലയിൽ. സി.എം.എസ്.എൽ.പി സ്കൂളിനും ടൗണിനും ഇടയിലുള്ള ഭാഗത്താണ് പുല്ലകയാറി‍ൻെറ സംരക്ഷണഭിത്തി അടിയിൽനിന്ന്​ ഇടിഞ്ഞു തുടങ്ങിയിരിക്കുന്നത്. 15 അടിയോളം ഉയരത്തിലുള്ള കാൽക്കെട്ടി‍ൻെറ അടിഭാഗത്ത് കല്ലുകൾ ഇളകിയ നിലയിലാണ്​. ഇനിയും ശക്തമായ മഴ പെയ്ത്​ ജലനിരപ്പ് ഉയർന്നാൽ കൽക്കെട്ടുകൾ ഇടിയാനുള്ള സാധ്യതയുണ്ട്​. മുണ്ടക്കയം- ഇളംകാട് റോഡിന്റെ സമീപത്തെ സംരക്ഷണഭിത്തിയും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. KTL Apakadam kettu കൂട്ടിക്കൽ ചപ്പാത്തിന്​ സമീപം പുല്ലകയാറി‍ൻെറ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story