Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:28 AM IST Updated On
date_range 21 Aug 2022 12:28 AM ISTവിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനെതിരെ പോക്സോ കേസ്
text_fieldsbookmark_border
ചെറുതോണി (ഇടുക്കി): ക്യാമ്പിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഹരി ആർ. വിശ്വനാഥിനെതിരെയാണ് (49) ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആർ.എസ്.എസിന്‍റെയും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയുടെയും സജീവപ്രവർത്തകനാണിയാൾ. പെൺകുട്ടികൾ താമസിക്കുന്ന മുറിയിൽ കയറി ലൈംഗികച്ചുവയോടെ സംസാരിച്ച ഇയാൾക്കെതിരെ വിദ്യാർഥിനികൾ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. വിദ്യാർഥിനികൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മൊഴി നൽകുകയും ചെയ്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പരാതി ഒതുക്കിത്തീർക്കാൻ അധ്യാപകൻ മറ്റൊരു വിദ്യാർഥിയോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനിടെ, അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിള അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇയാൾ മുമ്പും ഇത്തരം കേസിൽപെട്ടിട്ടുണ്ടെന്നും ഇയാളെ മാത്രം കുട്ടികളുടെ ക്യാമ്പിന് ചുമതലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. TDG Pocso prathi Hari പ്രതി ഹരി ആർ. വിശ്വനാഥ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story