Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:21 AM IST Updated On
date_range 21 Aug 2022 12:21 AM ISTരാസലഹരിയുമായി പൊലീസുകാരനും സുഹൃത്തും പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസുകാരനും സുഹൃത്തും പിടിയിൽ. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ തൊടുപുഴ മടത്തിക്കണ്ടം പെട്ടേനാട് മുണ്ടക്കൽ വീട്ടിൽ എം.ജെ. ഷാനവാസ് (33), സുഹൃത്ത് തൊടുപുഴ കുമാരംഗലം കല്ലുമാരി കുന്നത്ത് വീട്ടിൽ ഷംനാസ് കെ. ഷാജി (33) എന്നിവരെയാണ് തൊടുപുഴ എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും ഇവർ സഞ്ചരിച്ച കാറും ബൈക്കും പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ 11.30ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മുതലക്കോടവും പരിസരവും എക്സൈസ് ഇന്‍റലിജൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഷാനവാസിന്‍റെ കാറിൽ വെച്ച് ലഹരിമരുന്ന് ഷംനാസിന് കൈമാറുന്നതിനിടെയാണ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ഇരുവരെയും കൈയോടെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് സമീപത്തെ പാടംവഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷംനാസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടർമാരായ സി.ആർ. പത്മകുമാർ, സി.പി. ദിലീപ്, അസി. ഇൻസ്പെക്ടർ ഷാഫി, പ്രിവന്‍റിവ് ഓഫിസർമാരായ ഒ.എച്ച്. മൻസൂർ, പി.എ. സെബാസ്റ്റ്യൻ, പി. ദേവദാസ്, സേവിച്ചൻ മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ എ.ഐ. സുബൈർ, ആസിഫലി, അനീഷ് ജോൺ, കെ. സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം: TDG Prathikal എം.ഡി.എം.എയുമായി പിടിയിലായ ഷംനാസ് ഷാജിയും സിവിൽ പൊലീസ് ഓഫിസർ ഷാനവാസും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story