Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറിൽനിന്ന്​ ഗ്യാസ്​...

കാറിൽനിന്ന്​ ഗ്യാസ്​ ചോർന്നു

text_fields
bookmark_border
കോട്ടയം: കാറിൽനിന്ന്​ ഗ്യാസ്​ ചോർന്നത്​ പരിഭ്രാന്തി പടർത്തി. കടുത്തുരുത്തി മാന്നാർ സ്വദേശി ജെറിയുടെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺആർ കാറിൽനിന്നുമാണ് എൽ.പി.ജി വാതകം ചോർന്നത്. വെള്ളിയാഴ്ച കോട്ടയം നഗരമധ്യത്തിലെ വസ്ത്രശാലയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിനിടെയാണ്​ സംഭവം. വാതകം ചോർന്നത് ശ്രദ്ധയിൽപ്പെട്ട വസ്ത്രശാല ജീവനക്കാർ വിവരം കോട്ടയം അഗ്നിരക്ഷസേനയെയും ഉടമയെയും അറിയിച്ചു. എ.വി.ജി മോട്ടോഴ്‌സ് മെക്കാനിക്കും അഗ്നിരക്ഷസേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ചോർച്ചയടക്കാനായില്ല. തുടർന്ന്, വാഹനം ഇവിടെനിന്ന്​ കോടിമത ബൈപാസ് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അപകടരഹിതമാക്കി. അഗ്നിശമനസേന സ്‌റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, അസി. സ്‌റ്റേഷൻ ഓഫിസർ വി. ഷാബു, കെ.ടി. സലി എന്നിവർ നേതൃത്വംനൽകി. ------------------------ വൈദ്യുതി മുടങ്ങും അതിരമ്പുഴ: സെക്​ഷനിലെ കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ, കോലടി, കപ്പൂച്ചിൻ, പാസ് വർക്ക്ഷോപ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ വൈദ്യുതി മുടങ്ങും. തെങ്ങണ: സെക്​ഷനിലെ വക്കച്ചൻപടി, പ്ലാസിഡ്‌ സ്കൂൾ, ആറ്റുവക്കേരി, കാണിക്കമണ്ഡപം, ഇല്ലത്തുപടി, വടക്കേകര അമ്പലം,വള്ളത്തോൾ നഗർ, കുട്ടിച്ചൻ ഭാഗങ്ങളിൽ ​ശനിയാഴ്ച രാവിലെ ഏട്ടുമുതൽ ഉച്ചക്ക്​ രണ്ടുവരെ വൈദ്യുതി മുടങ്ങും. അയ്മനം: പരിപ്പ്, തൊള്ളായിരം, കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story