Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:58 AM IST Updated On
date_range 20 Aug 2022 12:58 AM ISTമ്ലാക്കരയിൽ താൽക്കാലിക പാലം തുറന്നു
text_fieldsbookmark_border
കൂട്ടിക്കൽ: ഇളംകാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലത്തിന് പകരം പുതിയ പാലം തുറന്നു. താൽക്കാലികമായി നിർമിച്ചതാണ് പാലം. ഇതിലൂടെ ചെറു വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. പഞ്ചായത്തിന്‍റെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഒന്നരലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. 80,000 രൂപ പഞ്ചായത്തിൽനിന്ന് അനുവദിച്ചിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിലേക്കുള്ള പാലം കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് തകർന്നത്. ഇതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്ന് തടിപ്പാലം നിർമിച്ചെങ്കിലും അതും തകർന്നു. ഇതോടെയാണ് താൽക്കാലിക പാലം നിർമിച്ചത്. ഇവിടെ സ്ഥിരംപാലം നിർമിക്കാൻ ഉടൻ നടപടിയാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL WBL MLAKKARA Bridge
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
