Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:58 AM IST Updated On
date_range 20 Aug 2022 12:58 AM ISTകുന്നുകൂടി മാലിന്യം: കാടുമൂടി ലക്ഷങ്ങൾ
text_fieldsbookmark_border
slug ആരുണ്ടിവിടെ ചോദിക്കാൻ... കോട്ടയം: കഞ്ഞിക്കുഴിയിൽ നഗരസഭയുടെ കീഴിലുള്ള സോണൽ ഓഫിസിന്‍റെ പഴയ കെട്ടിടത്തിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയനിലയിൽ. മാലിന്യം പെരുകുന്നതനുസരിച്ച്, ചെറിയ അറ്റകുറ്റപ്പണികളെ തുടർന്ന് ഇങ്ങോട്ടേക്ക് മാറ്റിയ രണ്ടുലോറി, നഗരസഭയുടെ മിനിവാൻ, പിടിവണ്ടികൾ, മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കുകൾ തുടങ്ങിയ ആക്രിവസ്തുക്കൾ കാടുമൂടിയ നിലയിലാണ്. വർഷങ്ങൾ കഴിയുംതോറും ഇവ തുരുമ്പെടുത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ ആക്രിവസ്തുക്കളാണ് ഇത്തരത്തിൽ നശിക്കുന്നത്. കാടും പ്ലാസ്റ്റിക് മലയും കടന്നുവേണം ലേലം ചെയ്ത ഇരുമ്പുവസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകാൻ. കഞ്ഞിക്കുഴിയിലെ സോണൽ ഓഫിസ് ശോച്യാവസ്ഥയെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. ഇതിനെ തുടർന്ന് പഴയ ബിൽഡിങ് ഉപയോഗശൂന്യമായതിനാൽ മുന്നിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിനായി ക്ലീൻ കേരളയുമായി ബന്ധപ്പെട്ട് പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിനായി പ്ലാസ്റ്റിക് മാലിന്യം ഇവിടേക്ക് ശേഖരിക്കുകയും എന്നാൽ, മാലിന്യം ഇവിടെനിന്ന് കൊണ്ടുപോകാതായതോടെ പ്ലാസ്റ്റിക് കുന്നുകൂടുകയുമായിരുന്നു. മഴപെയ്താൽ പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ്. കൂടാതെ തെരുവുനായ്ക്കളും ഇവിടെ വിഹരിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ കീഴിലുണ്ടായിരുന്ന സോണൽ ഓഫിസും ആരോഗ്യവിഭാഗത്തിന്‍റെ ഹെൽത്ത് സെന്‍ററും പ്രവർത്തിച്ചിരുന്ന മുൻകെട്ടിടങ്ങൾ അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ഈ കെട്ടിടങ്ങൾ പുനർനിർമിക്കാനോ മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനോ നഗരസഭ അധികൃതർ വിമുഖത കാട്ടുകയാണ്. രാത്രിയിൽ സാമൂഹികവിരുദ്ധർ ആക്രിസാധനങ്ങൾ പെറുക്കിക്കൊണ്ടുപോകുന്നതായും സമീപത്തുള്ളവർ പരാതിപ്പെടുന്നുണ്ട്. KTL Building നഗരസഭയുടെ കീഴിലെ സോണൽ ഓഫിസിന്‍റെ പഴയ കെട്ടിടത്തിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയനിലയിൽ KTL Vehicle കഞ്ഞിക്കുഴിയിൽ ആക്രിവസ്തുക്കൾ കാടുമൂടിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story