Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരോഗിയുടെ...

രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ്​ കടിച്ചു

text_fields
bookmark_border
ഗാന്ധിനഗർ: മെഡിക്കൽ കോളജ്​ കാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവാതുക്കൽ സ്വദേശിനിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ്​ കടിച്ചു. കടുത്തുരുത്തി ഞീഴൂർ ഇടാട്ടുപറമ്പിൽ ഷൈജുവിനെയാണ് (40) നായ്​ കടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ്​ സംഭവം. ഷൈജുവിന്‍റെ ഭാര്യാമാതാവാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ബേക്കറിയിൽനിന്ന്​ രോഗിക്ക്​ സാധനങ്ങൾ​ വാങ്ങി റോഡിലൂടെ നടന്നുവരുമ്പോഴാണ് ഷൈജുവിനെ നായ്​ കടിച്ചത്. വലത് കാൽമുട്ടിൽ കടിച്ച നായ്​ പാന്‍റ്​ കടിച്ചുകീറി. ഇതുകണ്ട മറ്റൊരാൾ നായെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷൈജുവിന്​പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തു. ------------------------------------------- സ്വർണനാണയം നൽകി ആദരിക്കും കോട്ടയം: പാലാ സെന്‍റ്​ തോമസ്​ കോളജ്​ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ-റെയിൽ വിരുദ്ധ, തെരുവുനായ്​ വിരുദ്ധ സമരനേതാക്കളായ 18പേരെ സ്വർണനാണയവും പൊന്നാടയും നൽകി ആദരിക്കും. ശനിയാഴ്ച ഉച്ചക്ക്​ മൂന്നിന്​​ കോട്ടയം പ്രസ്​ക്ലബ്​ ഹാളിലാണ്​ ചടങ്ങ്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ജോർജ്​ ജേക്കബ്​ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story