Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കര ക്ഷേത്രത്തിൽ...

തിരുനക്കര ക്ഷേത്രത്തിൽ ആനയൂട്ട്​ നാളെ

text_fields
bookmark_border
കോട്ടയം: ഞായറാഴ്ച തിരുനക്കര ക്ഷേത്രമുറ്റ​ത്തെത്തിയാൽ കൺകുളിർക്കെ കരിവീരച്ചന്തം കാണാം. 35ലേറെ ആനകൾ പ​ങ്കെടുക്കുന്ന ആനയൂട്ടാണ്​ ക്ഷേത്രമുറ്റ​ത്ത്​ നടക്കുന്നത്​. ആനച്ചന്തം മതിയാവോളം ആസ്വദിക്കാൻ മാത്രമല്ല, ആനയൂട്ട്​ സമർപ്പിക്കാനും ഭക്തർക്ക്​ അവസരമുണ്ടാകും. ആദ്യമായാണ്​ ഇ​ത്രയധികം ആനകളെ പ​ങ്കെടുപ്പിച്ച്​​ ആനയൂട്ട്​ നടത്തുന്നത്​. മഹാദേവന്‍റെ മാനസപുത്രനെന്നറിയപ്പെടുന്ന തിരുനക്കര ശിവൻ തന്നെയാണ്​ ആനയൂട്ടിന്‍റെ പ്രധാന ആകർഷണം. ​ഭാരത്​ വിനോദ്, കിരൺ നാരായണൻകുട്ടി, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, കീഴൂട്ട്​ വിശ്വനാഥൻ, കാഞ്ഞിരക്കാട്ട്​ ശേഖരൻ, ഉഷശ്രീ ദുർഗപ്രസാദ്​ തുടങ്ങി തലയെടുപ്പിലും ഗാംഭീര്യത്തിലും മുന്നിൽനിൽക്കുന്ന ആനകളാണ്​ ആനപ്രേമികൾക്ക്​ കാഴ്ചവിരുന്നൊരുക്കാനെത്തുന്നത്​. ക്ഷേത്രോപദേശക സമിതിയാണ്​ ആനയൂട്ട്​ സംഘടിപ്പിക്കുന്നത്​. രാവി​ലെ എട്ടിന്​ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. എൻ. അനന്തഗോപൻ ഉദ്​ഘാടനം ചെയ്യും. തന്ത്രി താഴമൺമഠം കണ്ഠരര്​ മോഹനര്​ കാർമികത്വം വഹിക്കും. മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story