Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:56 AM IST Updated On
date_range 20 Aug 2022 12:56 AM ISTതലയോലപ്പറമ്പിൽ നാട്ടുകാരെ അക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsbookmark_border
വൈക്കം: തലയോലപ്പറമ്പിൽ 10ഓളംപേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് മറ്റ് നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. പിന്നീട് നായ് ചത്തിരുന്നു. തിരുവല്ലയിലെ സംസ്ഥാന പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. പേവിഷബാധ സ്ഥിരീകരിച്ചതോടെ ചത്ത നായ, കടിച്ച മറ്റ് നായ്ക്കളെയും വളർത്ത് മൃഗങ്ങളെയും നിശ്ചിത ഇടവേളകളിൽ വാക്സിൻ നൽകി പ്രത്യേകം സംരക്ഷിക്കുന്നതിനും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവക്ക് അടിയന്തര കുത്തിവെപ്പ് നൽകാനും അധികൃതർ തീരുമാനിച്ചു. ഇതിനായി ഡോഗ് ക്യാച്ചറിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആളുകൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിർദേശവും നിരീക്ഷണവും ഏർപ്പെടുത്തി. കടിയേറ്റ വളർത്തുമൃഗങ്ങളെ 10 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. -------------------- തെരുവുനായ് ശല്യം; അടിയന്തര നടപടി വേണം വൈക്കം: തെരുവുനായ് ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഗാന്ധിദർശൻ സമിതി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എൻ. ഹർഷകുമാർ, എം.കെ. ശ്രീരാമചന്ദ്രൻ, എൻ.സി. തോമസ്, സി. സുരേഷ്കുമാർ, കെ.ഇ. ജമാൽ എന്നിവർ സംസാരിച്ചു. ----------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story