Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:56 AM IST Updated On
date_range 20 Aug 2022 12:56 AM ISTപൊതുജനാരോഗ്യത്തിൽ ആയുർവേദത്തെ അവഗണിക്കാനാവില്ല -ഡോ. എൻ. ജയരാജ്
text_fieldsbookmark_border
കോട്ടയം: പൊതുജനാരോഗ്യത്തിൽ ആയുർവേദത്തെ അവഗണിക്കാനാവില്ലെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. സർക്കാർ സർവിസിൽനിന്ന് വിരമിച്ച വിജയപുരം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറും കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഡോ. വി.ജി. ജയരാജിന്‍റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തെ ഫലപ്രദമായി ഉൾപ്പെടുത്താനുള്ള ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. ആർ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, റിട്ട. മെഡിക്കൽ ഓഫിസേഴ്സ് അസോ. സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ. സുരേന്ദ്രൻ നായർ, ഡോ. എം.പി. മിത്ര, ഡോ. തൊടിയൂർ ശശികുമാർ, ഡോ. പി. രാംകുമാർ, ഡോ. എ.വി. സുരേഷ്, ഡോ. ജെറോം വി.കുര്യൻ, ഡോ. പി. ജയറാം, ഡോ. എസ്. ഷൈൻ, ഡോ. എസ്. ആശ തുടങ്ങിയവർ സംസാരിച്ചു. KTL Chief whip സർവിസിൽനിന്ന് വിരമിച്ച ഡോ. വി.ജി. ജയരാജിന്‍റെ യാത്രയയപ്പ് സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------------------------- പോളശല്യം അതിരൂക്ഷം: കുമരകത്ത് യാത്രബോട്ട് മുടങ്ങി കുമരകം: കുമരകം ജെട്ടി തോട്ടില്‍ പോളശല്യം അതിരൂക്ഷമായതോടെ മൂഹമ്മ-കുമരകം ബോട്ട് സര്‍വിസ് കായല്‍ തീരത്തെ കുരിശടി വരെയാക്കി. കഴിഞ്ഞ ഒരാഴ്ചയായി കുമരകത്ത് പോളശല്യം അതിരൂക്ഷമാണ്. ബോട്ടിന്‍റെ പ്രൊപ്പലറില്‍ പ്ലാസ്റ്റിക്കും പോളയും കുരുങ്ങിയത് ഒഴിവാക്കി യാത്ര തുടരണമെങ്കില്‍ മണിക്കൂറുകള്‍ എടുക്കും. ഇതുമൂലമാണ് യാത്ര കുരിശടി വരെയാക്കിയതെന്ന് സ്റ്റേഷന്‍മാസ്റ്റര്‍ പറഞ്ഞു. കായലില്‍ വള്ളമിറക്കാന്‍ സാധിക്കാത്ത തരത്തില്‍ കായല്‍ മുഖവാരത്ത് പോള നിറഞ്ഞിരിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. അമ്മഞ്ചേരി വഴി ഇടത്തോട്ടിലൂടെ കായലിലേക്ക് കടക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് കയര്‍കെട്ടി വലിച്ചാണ് വള്ളം പോളക്ക് പുറത്തെത്തിച്ചത്. കായലിനെ ആശ്രയിക്കുന്നവരുടെയും ബോട്ട് യാത്രക്കാരുടെയും ദുരിതം പഞ്ചായത്ത് അധികൃതര്‍ പരിഹരിക്കണമെന്ന് യാത്രക്കാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു. coment പോളകള്‍ വാരിമാറ്റുക മാത്രമേ ഇതിന് പരിഹാരമുള്ളു. ശനിയാഴ്ച മുതല്‍ നടപടി ആരംഭിക്കും. -ധന്യ സാബു, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് KTL Pola കുമരകം ജെട്ടി തോട്ടില്‍ വളർന്ന പോള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story