Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്ക്​ ഓടിച്ച്​...

ബൈക്ക്​ ഓടിച്ച്​ ഫേസ്​ബുക്ക്​​ ലൈവ്​ ചെയ്തയാൾ പിടിയിൽ

text_fields
bookmark_border
ചെറുതോണി: മൊബൈൽ ഫോണിൽ ഫേസ്​ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടൊപ്പം പ്രത്യേക പരിശീലനത്തിന്​ വിടാനും ഇടുക്കി ആർ.ടി.ഒ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി.ആർ. വിഷ്ണു തന്‍റെ എൻഫീൽഡ് ബൈക്കിൽ ചെറുതോണി -പൈനാവ്​ റോഡിൽ മൊബൈൽ ഫോണിൽ ലൈവ് ചെയ്ത്​ വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ്. ഇത് ശ്രദ്ധയിൽപെട്ട ആർ.ടി.ഒ ആർ. രമണൻ ഇയാളെ വിളിച്ചുവരുത്തിയാണ്​ നടപടി എടുത്തത്​. മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതിന്​ പുറമെ ഡ്രൈവർമാരെ നേർവഴിക്ക്​ കൊണ്ടുവരാനുള്ള ഐ.ഡി.ടി.ആർ പരിശീലനത്തിന്​ സ്വന്തം ചെലവിൽ പോകാനും ആർ.ടി.ഒ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story