Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൈക്കൂലിക്കേസ്​:...

കൈക്കൂലിക്കേസ്​: കൊക്കയാറിൽ വൈസ് പ്രസിഡന്‍റ്​ രാജിവെച്ചു

text_fields
bookmark_border
കൊക്കയാർ: കൈക്കൂലിക്കേസിൽ വിജിലൻസിന്‍റെ പിടിയിലായ സി.പി.ഐ പ്രവർത്തകനായ, ​കെ.എൽ. ദാനിയേൽ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്​ ദാനിയേൽ​ രാജിക്കത്ത്​ നൽകി. ജയിൽവാസത്തിന്​ ശേഷം പുറത്തിറങ്ങിയ ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അവിശ്വാസം 30ന് ചർച്ചചെയ്യാൻ ബി.ഡി.ഒ അംഗങ്ങൾക്ക് വ്യാഴാഴ്ച നോട്ടീസ് നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെയാണ്​ ദാനിയേൽ സ്ഥാനം രാജിവെച്ചത്. ദാനിയേലിനെ സി.പി.ഐ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്​ നീക്കിയിരുന്നു. സി.പി.എമ്മിൽ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. പ്രമേയം ചർച്ചക്ക്​ വന്നാൽ 'അനുകൂലിച്ചാൽ കോൺഗ്രസിനൊപ്പവും എതിർത്താൽ അഴിമതിക്കൊപ്പവും' എന്നത് ചർച്ചയാവുമെന്നത്​ തലവേദന സൃഷ്ടിച്ചതോടെ സി.പി.എം നേതൃത്വം ഇടപെട്ട് ദാനിയേലിനെക്കൊണ്ട് വൈസ് പ്രസിഡന്‍റ്​ സ്ഥാനം രാജിവെപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story