Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല നീലിമല പാത...

ശബരിമല നീലിമല പാത നവീകരണം പാതിവഴിയിൽ

text_fields
bookmark_border
-തീർഥാടനകാലം തുടങ്ങുംമുമ്പ്​ പണി തീർക്കുക അസാധ്യമാകും പത്തനംതിട്ട: നീലിമല വഴി ശബരിമലയിലേക്കുള്ള പാരമ്പര്യ പാത നവീകരണം പാതിവഴിയിൽ മുടങ്ങി. പമ്പ ചെളിക്കുഴി മുതൽ മരക്കൂട്ടം വരെയാണ് നവീകരിക്കുന്നത്. ഈ വഴിയിലെ കൽപടവുകൾ പൂർണമായും ഒഴിവാക്കി കരിങ്കല്ലുകൾ പാകുന്ന ജോലിയാണ്​ നിലച്ചത്​. ഇതുവഴി മലകയറുന്നവർ ദുരിതം​ അനുഭവിക്കുകയാണ്​​. കൽപടവുകൾ പൊളിച്ചതിനാൽ മണ്ണും ചെളിയും മെറ്റലും പാതയിലുടനീളം കിടക്കുന്നു. ഇവ താണ്ടാനുള്ള കഷ്ടപ്പാടിനിടയിൽ പലർക്കും വീണ്​ പരിക്കേൽക്കുന്നുമുണ്ട്. വഴി സഞ്ചാരയോഗ്യമല്ലാതെ അപകടം നിറഞ്ഞ നിലയിലാണെങ്കിലും ഇതുവഴി ഭക്​തർ പോകാതിരിക്കാൻ മുന്നറിയിപ്പുകളില്ല. മെറ്റലും പാറപ്പൊടികളും വഴിയിൽ നിരന്ന്​ കിടക്കുന്നതിനാൽ പലരും കാൽ തെന്നി വീഴുന്നു​. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ പരമ്പരാഗത പാതയിൽ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കയറ്റം കുറച്ചാണ് നവീകരണം. നിലവിലുണ്ടായിരുന്ന കരിങ്കല്ല് പടികളും കോൺക്രീറ്റ് വഴിയും പൂർണമായും പൊളിച്ചുനീക്കി. മാർച്ചിലാണ്​​ പാതയുടെ നവീകരണം തുടങ്ങിയത്​. പടിക്കെട്ടുകൾ ഒഴിവാക്കി പാറ പാളികൾ നിരത്തി റോഡാക്കിമാറ്റുന്ന ജോലികളാണ്​ നടക്കുന്നത്​. നീലിമല മുതൽ മരക്കൂട്ടംവരെ ഏറെക്കുറെ പൂർത്തിയായി. പമ്പ ചെളിക്കുഴി മുതൽ നീലിമലവരെ ഏറ്റവും ദുർഘടമായ ഭാഗത്താണ്​ പണിമുടങ്ങിയത്​. പാത അപകട നിലയിലായതിനാൽ ഇതുവഴി ഭക്​തരെ കടത്തിവിടാതിരിക്കാൻ ദേവസ്വം ബോർഡ്​ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്​തമാണ്​. നവംബർ മധ്യത്തോടെ ശബരിമല തീർഥാടനകാലം തുടങ്ങും. ഇപ്പോഴത്തെ നിലയിലാണ്​ പണികൾ നടക്കുന്നതെങ്കിൽ നവംബറിനു മുമ്പ്​ പണി തീർക്കുക അസാധ്യമാകും. തിരക്കിട്ട്​ നടത്തുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാതെ ഏതുവിധേനയും പണിതീർത്ത്​ കരാറുകാർ ബില്ലുമാറുന്നതാണ്​ ഇവിടത്തെ പതിവ്​ രീതി. കേന്ദ്ര സർക്കാറിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ 11.75 കോടി രൂപ ചെലവഴിച്ചാണ് പാത നവീകരിക്കുന്നത്​. അപ്പാച്ചിമേട് ഭാഗത്തെ കുത്തനെയുള്ള കയറ്റം കുറക്കും. പാതയുടെ ഒരുവശത്തു കൂടി അപ്പാച്ചിമേട് വരെ ആംബുലൻസിന്​ കടന്നു പോകാവുന്ന ഓഫ് ലൈൻ റോഡും ഒരുക്കുന്നുണ്ട്. തീർഥാടകർക്ക് വിശ്രമത്തിനും ആരോഗ്യ സുരക്ഷക്കും കൂടി പുതിയ പാതയിൽ സൗകര്യം ഏർപ്പെടുത്തും. പടം: PTG61 neelimala ശബരിമല നീലിമല പാതയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story