Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:17 AM IST Updated On
date_range 20 Aug 2022 12:17 AM ISTഏറ്റുമാനൂരിൽ വീണ്ടും അപകടം; കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ഏറ്റുമാനൂര്‍: എം.സി റോഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും അപകടം. എം.സി റോഡിൽ ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമാണ് അപകടം. ഏറ്റുമാനൂർ ചെറുവാണ്ടൂർ തടത്തിൽപറമ്പിൽ ടോമി ജോസഫ് (51), ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്രചെയ്ത പാപ്പൻ (61) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് പുനലൂർ ഭാഗത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസ് ഏറ്റുമാനൂർ കോടതിപ്പടി ഭാഗത്ത് വിമല ആശുപത്രിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ ബസിന്‍റെ അടിയിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എം.സി റോഡിൽ തെള്ളകത്ത് വ്യാഴാഴ്ച രാത്രി കെ.എസ്.ആർ.ടി.സി ബസിടിച്ച് തെള്ളകം സ്വദേശിയായ വയോധികൻ മരിച്ചിരുന്നു. 37വർഷം മുമ്പ് മകൾ അപകടത്തിൽ മരിച്ച അതേസ്ഥലത്തുതന്നെയായിരുന്നു പിതാവിന്‍റെയും അപകടമരണം. വ്യാഴാഴ്ച രാത്രി പത്തോടെ തെള്ളകം കുരിശുകവലയിൽ നടന്ന അപകടത്തിൽ തെള്ളകം ഹോളി ക്രോസ് സ്‌കൂളിന് സമീപം മ്യാലിയിൽ വീട്ടിൽ എം.കെ. ജോസഫാണ് (78) മരിച്ചത്. തൃശൂരിൽനിന്ന് കൊല്ലം പത്തനാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചത്. -------------------- പ്രതിഷേധ ജ്വാല കോട്ടയം: രാജ്യത്ത് ദലിത് വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും ഇത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടെന്നും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റ് രാജീവ് നെല്ലിക്കുന്നേൽ. രാജസ്ഥാനിലെ സരസ്വതി മന്ദിർ വിദ്യാലയത്തിൽ മൂന്നാംക്ലാസിൽ പഠിക്കുന്ന ദലിത് വിദ്യാർഥി ഇന്ദ്രകുമാർ മേഘവാളിനെ ക്രൂരമായി കൊലപ്പെടുത്തിയ അധ്യാപകനെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. KTL VELAN RAJEEV ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന പ്രസിഡന്‍റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------ തപസ്യ ജില്ല പഠനശിബിരം മാങ്ങാനത്ത് കോട്ടയം: തപസ്യ കലാസാഹിത്യവേദി ജില്ല പഠനശിബിരം ഞായറാഴ്ച മാങ്ങാനം പൊതിയിൽ ഗുരുകുലം ഹാളിൽ രാവിലെ 9.30 മുതൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് തിരുവിഴ ജയശങ്കർ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story