Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലങ്ങൾ യാഥാർഥ്യമായി;...

പാലങ്ങൾ യാഥാർഥ്യമായി; നാട്ടുകാർ ആഹ്ലാദത്തിൽ

text_fields
bookmark_border
പാലങ്ങൾ യാഥാർഥ്യമായി; നാട്ടുകാർ ആഹ്ലാദത്തിൽ
cancel
രാമപുരം: വർഷങ്ങളായി കാത്തിരുന്ന പാലം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് രാമപുരം അമ്പലം ജങ്​ഷനിലെ പ്രദേശവാസികൾ. പാലം പണി പൂർത്തിയായതോടെ ഇവർക്ക് വീട്ടിലേക്കുള്ള ദൂരത്തിൽ രണ്ടു കിലോമീറ്ററോളം ലാഭിക്കാം. മാണി സി. കാപ്പൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന്​ 35 ലക്ഷത്തോളം രൂപ അനുവദിച്ചാണ് കീഴാക്കൽ കടവ് പാലം, ശാസ്താം കടവ് പാലം എന്നിവയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതുവഴിയുള്ള റോഡിന്റെ കോൺക്രീറ്റിങ്ങും ഉടൻ പൂർത്തിയാക്കുമെന്ന് പാലങ്ങളുടെ സംയുക്ത ജനകീയ ഉദ്ഘാടനം നിർവഹിച്ച്​ എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story