Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:34 AM IST Updated On
date_range 19 Aug 2022 1:34 AM ISTഎൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
കങ്ങഴ: മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീം സപ്ത ദിന സഹവാസ ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം' സമാപിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സാജിദ് എ. കരീം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എം.എം. ഷീബമോൾ മികച്ച വളന്റിയർമാർക്ക് സമ്മാനം നൽകി. പി.ടി.എ വൈസ് പ്രസിഡന്‍റ് നാസർ കങ്ങഴ, അധ്യാപകരായ റെജി ഫിലിപ്പ്, എം.എസ്. ബിന്ദു, വളന്‍റിയർ ലീഡർ ഫസീഹ് ബിൻ ഷിജു എന്നിവർ സംസാരിച്ചു. ------------------------------------------- MUST.................പത്രം ഉള്ള സ്കൂളാണ്............... ------------------------- 'അഭയ'ത്തിന് സ്വന്തം ഓഫിസ് കോട്ടയം: ജില്ലയിലെ സാന്ത്വന പരിചരണ പ്രസ്ഥാനമായ 'അഭയം' സ്വന്തം ഓഫിസിലേക്ക്. തിരുനക്കര തെക്കുംഗോപുരം ജങ്‌ഷനിൽ കാർത്തിക ഓഡിറ്റോറിയത്തിന് സമീപത്തെ പുതിയ ഓഫിസ് മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്‌തു. എക്സൈസ് സ്റ്റാഫ് അസോസിഷേയൻ ഓഫിസിനോട് ചേർന്നാണ് ഓഫിസ്. ഗൃഹകേന്ദ്രീകൃത കിടപ്പുരോഗി പരിചരണം, ആബുലൻസ് സൗകര്യം, ക്രിമേഷൻ യൂനിറ്റുകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മൊബൈൽ മോർച്ചറി സൗകര്യം, മെഡിക്കൽ ക്യാമ്പുകൾ എന്നിങ്ങനെ നിരവധി സേവനപ്രവർത്തനങ്ങളാണ് അഭയം ലഭ്യമാക്കുന്നത്. ചടങ്ങിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സജി കൊടുവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം തോമസ്, ഡോ. ബഞ്ചമിൻ ജോർജ്, ബി. ആനന്ദക്കുട്ടൻ ഡോ. സി.എസ്. കേശവൻ, പ്രഫ. ഗീത, ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്‌ണൻ, ലാലിച്ചൻ ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story