Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാരുണ്യസ്പർശം പദ്ധതി:...

കാരുണ്യസ്പർശം പദ്ധതി: ധനസഹായം നൽകി

text_fields
bookmark_border
കാരുണ്യസ്പർശം പദ്ധതി: ധനസഹായം നൽകി
cancel
മുണ്ടക്കയം: എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി മുണ്ടക്കയം പഞ്ചായത്തിലെ 10 ഗുണഭോക്താക്കളുടെ വീടുകളിൽ എത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദ്യഗഡു ധനസഹായം നൽകി. തുടർന്ന് 11 മാസം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്​ 1000 രൂപ വീതം നൽകും. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നിർധന കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ്​ കാരുണ്യസ്പർശം. ഇതിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽനിന്ന്​ 10 വീതം 100 പേരെയാണ്​ തെരഞ്ഞെടുത്തിട്ടുള്ളത്. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്‍റ്​ ചാർലി കോശി, സി.പി.എം ലോക്കൽ സെക്രട്ടറി റജീന റഫീഖ്​​, കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റി അംഗങ്ങളായ ജോസ് നടുപറമ്പിൽ, തങ്കച്ചൻ കാരക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ സി.വി. അനിൽകുമാർ, ജോമി കണ്ടത്തിൽ, പ്രസന്ന ഷിബു, ഷീബ ഡിഫൈൻ, കേരള കോൺഗ്രസ് എം നേതാക്കന്മാരായ എം.എൽ. സദാനന്ദൻ, അനിയാച്ചൻ മൈലപ്ര, ടി.ജെ. ചാക്കോ, ജോയി എബഹാം, ജോയി ചീരംകുന്നേൽ, തോമസ് മൂലേപറമ്പിൽ, ടോമി എബ്രഹാം, സജി നിരപ്പേൽ എന്നിവർ പങ്കെടുത്തു. KTL WBL MLA Kaarunya sparsam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story