Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീരകര്‍ഷകരെ...

ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം - കിസാന്‍സഭ

text_fields
bookmark_border
വൈക്കം: പാലിന്‍റെ ഉല്‍പാദനച്ചെലവ് ഗണ്യമായി ഉയര്‍ന്നതുമൂലം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ്‌ മേഖല കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാലിത്തീറ്റയുടെ വില കുത്തനെ ഉയരുകയും വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും കാരണം തീറ്റക്ക്​ ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്നതുമൂലം ക്ഷീരമേഖലയില്‍നിന്ന്​ കര്‍ഷകര്‍ പിന്‍മാറുന്ന സ്ഥിതിയാണ്. ഒരുലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഉല്‍പാദനച്ചെലവുമായി നോക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന് യോഗം വിലയിരുത്തി. ഉദയനാപുരം പഞ്ചായത്തില്‍ തരിശുകിടക്കുന്ന മുഴുവന്‍ വയലുകളും കൃഷിയോഗ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കിസാന്‍സഭ ജില്ല സെക്രട്ടറി ഇ.എന്‍. ദാസപ്പന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം അസി. പ്രഫ. സിനി തോമസ് കാര്‍ഷിക ക്ലാസ് നയിച്ചു. സി.പി.ഐ തലയോലപ്പമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, ലോക്കല്‍ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, കിസാന്‍സഭ തലയോലപ്പമ്പ് മണ്ഡലം പ്രസിഡന്‍റ്​ എ.എം. അനി, സെക്രട്ടറി കെ.എം. മുരളീധരന്‍, സുലോചന പ്രഭാകരന്‍, പി.വി. കൃഷ്ണകുമാര്‍, കെ.കെ. സാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: വിജയന്‍ വാഴമന (പ്രസി), സി.ടി. കുര്യാക്കോസ് (വൈസ് പ്രസി), കെ.കെ. സാബു (സെക്ര), പി.ആര്‍. സുരേഷ് (ജോ. സെക്ര). KTL Kisan Sabha അഖിലേന്ത്യ കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ്‌ മേഖല കണ്‍വെന്‍ഷന്‍ ഇ.എന്‍. ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു -------------------- മാധ്യമം വെളിച്ചം KTL Velicham ചങ്ങനാശ്ശേരി സെന്‍റ്​ ബർക്മെൻസ്​ സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ചങ്ങനാശ്ശേരി മൊബൈൽ കെയർ ഉടമ എ.സി. സ്കറിയ, സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ റോജി വല്ലയിലിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം പ്രതിനിധി ഷിബു ജോസഫ്, അഫ്​ജാൻ, അധ്യാപകരായ ബിജു ജോസഫ്, സജി അഗസ്റ്റിൻ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story