Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:14 AM IST Updated On
date_range 19 Aug 2022 1:14 AM ISTകരൂരിൽ 'ടേക്ക് എ ബ്രേക്ക്' പദ്ധതി ആരംഭിച്ചു
text_fieldsbookmark_border
കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ പയപ്പാറിൽ പണികഴിപ്പിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. ഭിന്നശേഷി, സ്ത്രീ സൗഹൃദ ശുചിമുറികൾ, മിനി റസ്റ്റാറന്‍റ്, കുട്ടികൾക്കായി ചെറിയപാർക്ക് എന്നിവയാണ് ഈ വഴിയോര വിശ്രമകേന്ദ്രത്തിലുള്ളത്. പാലാ - തൊടുപുഴ റോഡിലെ ഏക 'ടേക്ക് എ ബ്രേക്ക്' പദ്ധതിയാണിത്. ധനകാര്യ കമീഷൻ അവാർഡ്, പഞ്ചായത്ത് തനത് ഫണ്ട്, പെർഫോമൻസ് ഗ്രാൻഡ് എന്നിവ ഉൾപ്പെടെ 31 ലക്ഷം രൂപ മുടക്കിയാണ് നിർമാണം. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കട്ടക്കൽ, ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സീന ജോൺ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആനിയമ്മ ജോസ്, അഖില അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ വത്സമ്മ തങ്കച്ചൻ, ലിന്‍റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, പ്രിൻസ് അഗസ്റ്റ്യൻ, അനസ്യ രാമൻ, ഗിരിജ ജയൻ എന്നിവർ പങ്കെടുത്തു. KTL Take a break പയപ്പാർ- അല്ലാപ്പാറ ജങ്ഷനിൽ സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിക്കുന്നു -------------------------- കലുങ്ക് ഉദ്ഘാടനം കോട്ടയം: ഉഴവൂർ പുൽപ്പാറ കലാമുകളം റോഡിൽ നിർമിച്ച കൂനമാക്കിൽ കലുങ്കിന്‍റെ ഉദ്‌ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. 62 വർഷത്തോളം പഴക്കമുള്ള കലുങ്കിന് ബലക്ഷയമുണ്ടായതിനാൽ പൊളിച്ച് പണിയുകയായിരുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയായത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ്. പി.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീനി തങ്കപ്പൻ, ബിനു ജോസ് തൊട്ടിയിൽ, സൈമൺ ഒറ്റത്തങ്ങാടിയിൽ, സുഗതൻ കൂനമാക്കിൽ, ജോർജ് വാഴപ്പിള്ളിൽ, രാഘവൻ, വാസുദേവൻ കൂനമാക്കിൽ, അനിൽ കൂനമാക്കിൽ എന്നിവർ പങ്കെടുത്തു. ktl kalunk കൂനമാക്കിൽ കലുങ്കിന്‍റെ ഉദ്‌ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story