Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:56 AM IST Updated On
date_range 19 Aug 2022 12:56 AM ISTനഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും
text_fieldsbookmark_border
ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ നടന്നു കോട്ടയം: ശ്രീകൃഷ്ണജയന്തിദിനത്തിൽ നഗരവീഥികൾ കീഴടക്കി ശോഭായാത്രകൾ. ഉണ്ണിക്കണ്ണൻമാരുടെ കുസൃതികളും ഗോപികമാരുടെ കളിചിരികളും കാഴ്ചക്കാർക്ക് കൗതുകമായി. ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ നടന്നു. പാറപ്പാടം വേളൂർ, അമ്പലക്കടവ്, തളിയില്‍കോട്ട, തെക്കുംഗോപുരം, പുതിയതൃക്കോവില്‍, പുത്തനങ്ങാടി, യൂനിയൻ ക്ലബ്, മുട്ടമ്പലം, ഓങ്കാരേശ്വരം, കോടിമത, ചുങ്കം, പനയക്കഴിപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ കോട്ടയം സെൻട്രൽ ജങ്ഷനിൽ സംഗമിക്കുകയും അവിടെ നിന്ന് തിരുനക്കര മഹാദേവക്ഷേത്രസന്നിധിയിലേക്ക് ശ്രീകൃഷ്ണ-ഗോപിക വേഷങ്ങളുടെ നിറപ്പകിട്ടോടെ മഹാശോഭായാത്രയായി എത്തുകയും ചെയ്തു. റബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ സംഗമം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, വിനയ് ദിനു തെണ്ടുൽകർ എം.പി എന്നിവർ സംസാരിച്ചു. തുടർന്ന് ഉറിയടിയും അവിൽ പ്രസാദവിതരണവും നടന്നു. പൊൻകുന്നം, വൈക്കം, പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി പള്ളിക്കത്തോട്, കറുകച്ചാൽ, പുതുപ്പള്ളി, പാമ്പാടി, ഏറ്റുമാനൂർ തുടങ്ങിയ നഗരങ്ങളിലും മഹാശോഭായാത്രകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story