Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൃഷിഭൂമിയിലേക്കുള്ള...

കൃഷിഭൂമിയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു: യുവകർഷകൻ ദുരിതത്തിൽ

text_fields
bookmark_border
കോട്ടയം: കൃഷിഭൂമിയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതോടെ കൃഷിയിറക്കാനാവാതെ യുവകർഷകൻ ദുരിതത്തിൽ. തിരുവാർപ്പ്​​ സ്വദേശി എ.ജി. ബിജുമോൻ എന്ന യുവകർഷകനാണ്​​ ദുരവസ്ഥ നേരിടുന്നത്​. കൂവപ്പുറം പാടശേഖരത്തിൽ ഇദ്ദേഹത്തിന്‍റെ 1.32 ഏക്കർ വയലിനോട്​ ചേർന്നുള്ള വാച്ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക്​ തടസ്സപ്പെട്ടതാണ്​ ബിജുവിനെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ ഏഴുവർഷമായി ബിജുമോന് തന്‍റെ വയലിൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്​. 2015ൽ കൃഷിഭൂമി വാങ്ങിയതു​ മുതൽ തനിക്ക്​ ദുരിതമാണ്​, ചെയ്ത കൃഷികളെല്ലാം വെള്ളം കിട്ടാതെ കരിഞ്ഞ അവസ്ഥയാണുണ്ടായത്​. 85 ഏക്കറിൽ തനിക്ക്​ മാത്രമാണ്​ ഇത്തരത്തിൽ ദുരിതം അനുഭവപ്പെടുന്നതെന്നും ബിജുമോൻ പറയുന്നു​. നിലവിലുണ്ടായിരുന്ന വാച്ചാൽ അടച്ചനിലയിലാണ്​. 2015 മുതൽ ഭൂമിക്കുമേൽ കരവും ക്ഷേമനിധി വിഹിതവും അടച്ചുവരുകയാണ്​ ബിജുമോൻ. ഒന്നുകിൽ കൃഷി ചെയ്യാൻ വെള്ളം തരുകയോ അല്ലെങ്കിൽ മറ്റ്​ കൃഷി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ്​ ബിജുമോൻ ആവശ്യപ്പെടുന്നത്​. തന്‍റെ കൃഷിഭൂമിയിൽ നെൽകൃഷി ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജുമോൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിനും കൃഷിഭവനും മുന്നിൽ കർഷകദിനത്തിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. കഴിഞ്ഞ ഏഴ്​ വർഷമായി അധികാരികളെ കണ്ട് പരാതികൾ സമർപ്പിച്ചെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് ബിജുമോൻ പഞ്ചായത്തിന് മുന്നിൽ സമരവുമായി എത്തിയത്. ktl Bijumon കർഷകദിനത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന്​ മുന്നിൽ സമരം നടത്തുന്ന ബിജുമോൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story