Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയെ ശല്യംചെയ്തയാൾ...

യുവതിയെ ശല്യംചെയ്തയാൾ പിടിയിൽ

text_fields
bookmark_border
ചിങ്ങവനം: യുവതിയെ ശല്യം ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൂടിയായ പ്രതി പിടിയിൽ. പനച്ചിക്കാട് ചിറക്കരോട്ട് അജയൻ എന്ന ശശികുമാറി (45) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റസ്റ്റാറന്‍റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും യുവതിയുടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിനാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്​. ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട്, തലയോലപ്പറമ്പ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി അനേകം കേസുകളിൽ പ്രതിയാണ്​ അജയൻ. യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ്​ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആര്‍. ജിജു, എസ്​.ഐമാരായ എം. അനീഷ്‌ കുമാര്‍, റെജിമോന്‍, സി.പി.ഒമാരായ മണികണ്ഠൻ, സലിമോന്‍, സതീഷ്‌, പ്രകാശ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ktl ajayan അജയൻ ----------------------------------- മാല മോഷണശ്രമം: രണ്ട് പ്രതികൾ അറസ്റ്റിൽ എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്​ടിക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ. എരുമേലി ആറ്റാത്തറയിൽ മുനീർ (32), എരുമേലി നെല്ലിത്താനം മുബാറക്ക് എ. റഫീഖ് (24) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷ് എന്നയാളുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരും ചേർന്ന് ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് വൈകീട്ട്​ പണമിടപാട് നടത്താനെന്ന വ്യാജേന എത്തുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കൈയിൽ ബലമായി പിടിച്ചതിനുശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളംകേട്ട് സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ സ്ഥാപനത്തില്‍നിന്ന്​ കടന്നുകളഞ്ഞു. വിനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം പിടികൂടി. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം, അടിപിടി തുടങ്ങി ഏഴ് കേസുകളും മുനീറിന് എരുമേലി, വെച്ചൂച്ചിറ, തൃക്കാക്കര സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. എരുമേലി എസ്.എച്ച്.ഒ അനിൽ കുമാർ, എസ്.ഐമാരായ എം.എസ്. അനീഷ്, അസീസ്, സുരേഷ് ബാബു, എ.എസ്.ഐ രാജേഷ്, സി.പി.ഒ മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ktl muneer, ktl mubarak മുനീർ, മുബാറക്ക് --------------------------------------------aten ptl ബിയര്‍കുപ്പിക്ക്​ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ കറുകച്ചാൽ: യുവാവിനെ ബിയര്‍കുപ്പികൊണ്ട്​ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആൽബിൻ തോമസി (21) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞദിവസം കറുകച്ചാൽ ജങ്​ഷന് സമീപത്തെ ബാറിൽ ജോബിൻ മാത്യു എന്നയാളുമായി വാക്​തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ ബിയർകുപ്പി കൊണ്ട്​ ജോബിന്‍റെ തലക്ക്​ അടിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ് വായ്പൂര്​, കറുകച്ചാൽ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്​ ഇയാൾ. എസ്.ഐമാരായ അനില്‍ കുമാര്‍, ഗോപകുമാര്‍, സി.പി.ഒമാരായ ബിജു, രതീഷ്‌ എന്നിവർ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ktl albin ആൽബിൻ തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story