Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൈക സാമൂഹിക...

പൈക സാമൂഹിക ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
പൈക സാമൂഹിക ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിൽ
cancel
എലിക്കുളം: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് ചിങ്ങം ഒന്നിന് പുതിയ കെട്ടിടത്തിൽ തുടക്കം. 20 കോടി മുടക്കി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാസങ്ങൾക്ക് മുമ്പ്​ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയ ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ജോമോൾ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, വാർഡ്​ അംഗം സിനി ജോയി, ബ്ലോക്ക് പഞ്ചായത്ത്, എലിക്കുളം പഞ്ചായത്ത്​ അംഗങ്ങൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൈകയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകിയ കുരുവിനാക്കുന്നേൽ കുടുംബപ്രതിനിധി സിബി കുരുവിനാക്കുന്നേൽ, മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങിനൽകിയ ഗ്ലെൻ റോക് ഫാക്ടറി ഉടമ ജോസഫ് എം. കള്ളിവയലിൽ, ആശുപത്രി വികസനത്തിനുവേണ്ടി യത്‌നിച്ച റിട്ട. അധ്യാപകൻ കെ.എം. ചാക്കോ കോക്കാട്ട് എന്നിവരെ ആദരിച്ചു. KTL VZR 2 Paika Hospital ചിത്രവിവരണം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച പൈക ആശുപത്രി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ദീപം തെളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story