Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസ് സർവിസ് നിലച്ചിട്ട്...

ബസ് സർവിസ് നിലച്ചിട്ട് ഒരുമാസം: പുന്നവേലിക്കാർ യാത്രാദുരിതത്തിൽ

text_fields
bookmark_border
കറുകച്ചാൽ: ചങ്ങനാശ്ശേരി-പുന്നവേലി-കുളത്തൂർമൂഴി റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബസ്​ നിലച്ചതോടെ ജനങ്ങൾ യാത്രക്ലേശത്തിലായി. ഒരു മാസമായി സർവിസ് നിലച്ചിട്ട്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും തീരുമാനമായില്ല. മറ്റ് മാർഗമില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഓട്ടോറിക്ഷയും മറ്റ് ടാക്‌സി വാഹനങ്ങളും ആശ്രയിച്ചാണ് ഇപ്പോൾ യാത്രചെയ്യുന്നത്. പതിറ്റാണ്ടുകളായി ചങ്ങനാശ്ശേരി -പുന്നവേലി -കുളത്തൂർമൂഴി റൂട്ടിൽ സർവിസ് നടത്തിയിരുന്ന കൽപന ബസാണ് ഒരുമാസം മുമ്പ്​ സർവിസ് നിർത്തിയത്. ഇടക്ക് കുളത്തൂർമൂഴിയിൽനിന്ന്​ പൊൻകുന്നം ഭാഗത്തേക്കുകൂടി സർവിസ് നീട്ടിയിരുന്നു. എന്നാൽ, ഈ സർവിസ് ലാഭകരമല്ലാത്തതിനാൽ ബസ്​ പൊൻകുന്നത്തേക്ക് പോകാതെയായി. ആരോ പരാതിപ്പെട്ടതോടെ മോട്ടോർവാഹന വകുപ്പ് ബസിന് പിഴ ചുമത്തിയിരുന്നു. ഇതോടെ ബസ് ജി.ഫോമിലേക്ക് മാറ്റുകയും സർവിസ് നിർത്തുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story