Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലീലക്കും മക്കൾക്കും...

ലീലക്കും മക്കൾക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

text_fields
bookmark_border
ലീലക്കും മക്കൾക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം
cancel
കാഞ്ഞിരപ്പള്ളി: ലീലയും മക്കളും സുരക്ഷിതർ; ഇനി അവർക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കാളകെട്ടി മാഞ്ഞുക്കുളം കാരാങ്കൽ ലീല ഗോപാലനും അസുഖബാധിതരായ രണ്ട്​ മക്കൾക്കുമാണ്​ വീടൊരുങ്ങിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെയും പഞ്ചായത്ത്​ അംഗം റാണി ടോണിയുടെയും നാട്ടുകാരുടെയും സ്വരുമ പാലിയേറ്റിവ് കെയർ സൻെറ്ററിന്‍റെയും ഒത്തൊരുമയാണ് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. വിധവയായ ലീലയും മക്കളും ഭിന്നശേഷിക്കാരായ ബിജി (35), ഷിജു (38) എന്നിവർ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ള വീട്ടിലാണ്​ കഴിഞ്ഞിരുന്നത്​. ഗ്രാമപഞ്ചായത്ത് ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിൽനിന്ന്​ ലഭിക്കുന്ന നാലുലക്ഷം രൂപ തികയാതെ വന്നപ്പോൾ ടോണി മാത്യു ജനറൽ കൺവീനറും ജോണി വളയം കൺവീനറുമായി ജനകീയ കമ്മിറ്റിക്ക് രൂപംനൽകി. വാർഡിലെ 160 വീടുകളിൽനിന്ന്​ പണം പിരിച്ചെടുത്തു. 50,000 രൂപ കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റിവ് സൊസൈറ്റിയും നൽകി. നിലവിലുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയതോടെ സ്വരുമ സൊസൈറ്റി മുൻകൈയെടുത്താണ് ഇവർക്ക് വാടകവീട് എടുത്തുനൽകിയത്​. മെംബറുടെ ഇടപെടലിൽ പ്രവാസി മലയാളികളുടെ സഹായവും ലഭിച്ചു. സുമനസ്സുകളുടെ സഹായത്തോടെ വീട്ടിലേക്ക് അവശ്യമായ ഉപകരണങ്ങളും നൽകി. ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ വീടിന്‍റെ താക്കോൽദാനം നിർവഹിക്കും. KTL WBL Bhavanam നിർമാണം പൂർത്തിയായ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story