Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:30 AM IST Updated On
date_range 18 Aug 2022 12:30 AM ISTആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. ഒരു ലക്ഷത്തോളമാളുകൾ സമൂഹവള്ളസദ്യയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സദ്യക്കായി 500 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200ൽ പരം വിളമ്പ് കാരും ഉൾപ്പെടെ 300ൽ അധികം ആളുകൾ മൂന്നു ദിവസം കൊണ്ടാണ് സദ്യ തയാറാക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും അഗ്നിരക്ഷ സേനയുടെയും നേതൃത്വത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 11.30 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. സദ്യക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്ന് പാളത്തൈരുമായി എത്തിയ ഭക്തസംഘത്തിന് പാർഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകി. അഷ്ടമിരോഹിണി വള്ളസദ്യക്ക് വിളമ്പുന്ന വിശേഷപ്പെട്ട വിഭവം എന്ന നിലയിൽ എല്ലാ വർഷവും ഭക്തസംഘം പാളത്തൈരുമായി ക്ഷേത്രത്തിൽ എത്തും. പാളകൊണ്ട് നിർമിച്ച പാത്രത്തിൽ ഉറ ഒഴിച്ച 100 ലിറ്റർ തൈരിന് പുറമേ 1300 ലിറ്റർ തൈരുമായാണ് ഭക്തസംഘം ക്ഷേത്രത്തിൽ എത്തിയത്. ടി.ആർ. വാസുദേവൻ പിള്ള 500 പറ അരിയുടെ സമർപ്പണം നടത്തി. അമ്പലപ്പുഴയിൽ നിന്നുള്ള പ്രത്യേക സംഘം ആറന്മുളയിലെത്തി പാൽപ്പായസം തയാറാക്കുന്ന ജോലികളും ആരംഭിച്ചു. ചിത്രം PTG 25 CHENAPADI PALA THAIRU SAMARPPANNAM ചേനപ്പാടിയിൽനിന്ന് പാളത്തൈരുമായി എത്തിയ ഭക്ത സംഘത്തിന് പാർഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story