Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:25 AM IST Updated On
date_range 18 Aug 2022 12:25 AM ISTസ്വാമി അയ്യപ്പദാസിന് മർദനം; പ്രതികൾ കോടതിയിൽ കീഴടങ്ങി
text_fieldsbookmark_border
തൊടുപുഴ: അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസിനെ അക്രമിച്ച പ്രതികൾ കോടതിയിൽ കീഴടങ്ങി. മാർത്തോമ സ്വദേശികളായ ആൽബിൻ, ജിൻസ് എന്നിവരാണ് ബുധനാഴ്ച മുട്ടം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ 29വരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നിലാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതികൾ സ്വാമി അയ്യപ്പദാസ് സഞ്ചരിച്ച വാഹനം അക്രമിക്കുകയും സ്വാമിയെ വധിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്. അക്രമം തടയാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെയും പ്രതികൾ മർദിച്ചു എന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story