Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:08 AM IST Updated On
date_range 18 Aug 2022 12:08 AM ISTഒമ്പത് സൗരോർജ ബോട്ടുകൾ ഒരുങ്ങുന്നു
text_fieldsbookmark_border
കോട്ടയം: ജലഗതാഗതവകുപ്പിന്‍റെ കൂടുതൽ ബോട്ടുകൾ സൗരോർജത്തിലേക്ക്. രാജ്യത്തെതന്നെ ആദ്യ സൗരോര്‍ജ ബോട്ടായിരുന്ന 'ആദിത്യ' വൻ വിജയമായതോടെ, ഘട്ടംഘട്ടമായി സൗരോർജത്തിലേക്ക് മാറാൻ ജലഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി സോളാർ ഉപയോഗിച്ചുള്ള ഒമ്പത് ബോട്ടുകളാണ് പുതിയതായി നിർമിക്കുന്നത്. ആലപ്പുഴയിലെയും എറണാകുളത്തെയും യാർഡുകളിൽ ഇതിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പഴയ ബോട്ടുകൾ മാറ്റി ഇവ ഉപയോഗിക്കും. ജലഗതാഗത വകുപ്പ് നിലവില്‍ 56 സര്‍വിസുകളാണ് നടത്തുന്നുണ്ട്. ഇതെല്ലാം സോളാർ പാനലുകൾ ഉപയോഗിച്ച് ഓടുന്ന ബോട്ടുകളാക്കി മാറ്റും. അറുപതോളം ബോട്ടുകളാണ് വകുപ്പിനുള്ളത്. 'ആദിത്യ' ഇന്ധനച്ചെലവിനത്തിൽ വലിയ ലാഭമാണ് വകുപ്പിനുണ്ടാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടരവര്‍ഷം കൊണ്ട് 38,000 കിലോമീറ്റര്‍ ദൂരം 'ആദിത്യ' സഞ്ചരിച്ചപ്പോൾ ലാഭിച്ചത് ഏകദേശം 55,000 ലിറ്റര്‍ ഡീസലെന്നായിരുന്നു വകുപ്പിന്‍റെ കണക്ക്. ശബ്ദ, ജല, അന്തരീക്ഷ മലിനീകരണവും ഇത്തരം ബോട്ടുകൾക്ക് കുറവാണ്. ഏഴുമണിക്കൂര്‍ ചാർജ് ചെയ്താല്‍ ഏഴുമണിക്കൂര്‍ യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story