Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഞാൻ മെഹ്നാസ് കാപ്പൻ,...

'ഞാൻ മെഹ്നാസ് കാപ്പൻ, ഇരുട്ടറയിൽ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്‍റെ മകൾ'

text_fields
bookmark_border
സ്വാതന്ത്ര്യദിനത്തിൽ വൈറലായി സിദ്ദീഖ്​ കാപ്പന്‍റെ മകളുടെ പ്രസംഗം വേങ്ങര: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ജയിലിൽ കഴിയുന്ന പിതാവിനെ ഓർത്ത് ഹൃദയത്തിൽ തട്ടുന്ന വാക്കുകളുമായി മെഹ്നാസ് കാപ്പന്‍റെ പ്രസംഗം. യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മാധ്യമ​പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ മകളാണ് മെഹ്നാസ്. സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഈ ഒമ്പതു വയസ്സുകാരി പ്രസംഗിച്ചത്. ''ഞാൻ മെഹ്നാസ് കാപ്പൻ, ഒരു പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ മകൾ'' എന്നാണ് ഈ മിടുക്കി തന്നെ പരിചയപ്പെടുത്തിയത്. ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും ഭഗത് സിങ്ങിന്‍റെയും എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മാക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്‍റെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അവൾ ഓർമപ്പെടുത്തി. ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണമെന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട്. ഇതിനെല്ലാമുപരി അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടെന്നും അവൾ ചൂണ്ടിക്കാട്ടി. ഭിന്നതയും കലാപവുമില്ലാത്ത നല്ല നാളുകൾ പുലരട്ടെയെന്നും ഈ മിടുക്കി ആശംസിച്ചു. വേങ്ങര കണ്ണമംഗലം ഗവ. സ്കൂളിലെ വിദ്യാർഥിനിയാണ്​ മെഹ്നാസ്​. സ്കൂളിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്‍റ്​ ഹനീഫ കാപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.സി. മുരളീധരൻ, ഇ.കെ. സ്വദീഖ, ആബിദ് പാക്കട എന്നിവർ സംസാരിച്ചു. പടം : mt vngr mehnas ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മകൾ മെഹ്നാസ് സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story